ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

സംഘപരിവാറുകാര്‍ ഉത്തര്‍പ്രദേശില്‍ പോളിങ് ബൂത്ത് കൈയ്യേറി വോട്ട് രേഖപ്പെടുത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തിരിച്ചറിയല്‍ രേഖകളുടെ പരിശോധന കഴിഞ്ഞ് വോട്ടു ചെയ്യാന്‍ ഇവിഎം മെഷീന് സമീപം എത്തുന്ന സ്ത്രീകളോടൊപ്പം ഒരാള്‍ കയറി വോട്ട് ചെയ്യുന്ന ദൃശ്യമാണിത്. 1.19 മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ മൂന്ന് സ്ത്രീകളോടൊപ്പം കയറി ഇയാള്‍ വോട്ട് ചെയ്യുന്നത് കാണാം.

"400 തികയ്ക്കാനുള്ള സംഘമിത്രങ്ങളുടെ തത്രപ്പാട്...??യുപി മോഡല്‍ " എന്ന അടിക്കുറിപ്പിനൊപ്പമുള്ള പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം 

എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ വിഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതല്ല, 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ ഫരീദാബാദിലെ ഒരു പോളിങ് സ്‌റ്റേഷനില്‍ നിന്നുള്ളതാണ്. ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക് 

∙ അന്വേഷണം

വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാന ചിത്രം ഉപയോഗിച്ച് 2019 മെയ് 13ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ലഭ്യമായി. ഈ റിപ്പോർട്ട് പ്രകാരം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലുള്ള ഒരു പോളിങ് സ്‌റ്റേഷനില്‍ നടന്ന സംഭവമാണിത്. പൃഥ്‌ലാ നിയമസഭാ മണ്ഡലത്തിലുള്ള ആസാവതിയിലെ ഒരു പോളിങ് ബൂത്തില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്. വോട്ടു ചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിലേക്ക് വനിതകളോടൊപ്പം എത്തിയത് പോളിംഗ് ഏജന്റായിരുന്നു. 2019 മെയ് 12ന് നടന്ന വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തതായി ഫരീദാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസ് അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. വാര്‍ത്ത കാണാം 

2019ല്‍ സമൂഹമാധ്യമമായ X-ല്‍ ഒരു യൂസര്‍ പോസ്റ്റ് ചെയ്ത വൈറല്‍ വിഡിയോയ്ക്ക് മറുപടിയായി സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസറോട് ഹരിയാന ചീഫ് ഇലക്ഷന്‍ ഓഫിസര്‍ നിര്‍ദ്ദേശിച്ചതായി കാണാം. പോളിങ് ഏജന്റാണ് വിഡിയോയിലുള്ളതെന്നും ഇയാളെ അറസ്റ്റ് ചെയ്ത് എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തെന്നും ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ മറുപടി നല്‍കിയിട്ടുമുണ്ട്. ഈ പ്രതികരണങ്ങള്‍ കാണാം .2019ല്‍ ഫരീദാബാദില്‍  നടന്ന ഈ സംഭവത്തിന്റെ വാര്‍ത്ത മറ്റ് മാധ്യമങ്ങളിലും കണ്ടെത്തി. ഇതുമയി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ വാര്‍ത്തയില്‍ പറയുന്നത് അറസ്റ്റിലായത് ഗിരിരാജ് സിംഗ് എന്നയാളാണെന്നും ഇയാള്‍ ബിജെപിയുടെ പോളിങ് ഏജന്റ് ആയിരുന്നുവെന്നുമാണ്. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ നിലവിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടന്ന സംഭവമല്ലെന്നും 2019ല്‍ ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന സംഭവമാണെന്നും

∙ വസ്തുത

വൈറല്‍ വിഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതല്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന സംഭവമാണിത്.

English Summary :The viral video is not from Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com