ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

മന്ത്രിയായും എംപിയായും സേവനമനുഷ്ഠിച്ച തനിക്ക് ഗവർണറാകാൻ താല്പര്യമുണ്ടെന്ന് KPCC പ്രസിഡന്റ് കെ.സുധാകരൻ താല്പര്യം പ്രകടിപ്പിച്ചതായി അവകാശപ്പെട്ട് ഒരു ന്യൂസ് കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് .തനിക്ക് ഗവർണറാകാൻ താല്പര്യമുണ്ടെന്ന തരത്തിൽ കെ സുധാകരൻ പ്രസ്താവന നടത്തിയതായാണ് പ്രചാരണം. (Archive

ss2

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെ കെ.സുധാകരനും ബിജെപിയിലേക്ക് പോകാനുള്ള താല്പര്യം പ്രകടിപ്പിക്കുന്നതാണ് പ്രസ്താവനയെന്ന തരത്തിൽ നിരവധി പേരാണ് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3 )

∙ അന്വേഷണം

പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.ഒരു മലയാള മാധ്യമത്തിന്റെ പേരിലാണ് കാർഡ് പ്രചരിക്കുന്നത്. വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തിൽ പ്രചരിക്കുന്ന കാർഡ് സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഇത് എഡിറ്റ് ചെയ്തതാകാമെന്ന നിരവധി സൂചനകൾ ലഭിച്ചു. കാർഡിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാന ഫോണ്ട് ഏഷ്യാനെറ്റിന്റെ ഫോണ്ടല്ലെന്ന് വ്യക്തമാണ്. കെ.സുധാകരൻ എന്നെഴുതിയിരിക്കുന്ന ഫോണ്ടാണ് ഈ മാധ്യമം ഉപയോഗിക്കുന്ന ഫോണ്ട്. കൂടാതെ പ്രധാന വാക്യത്തിൽ കടന്നുകൂടിയ തെറ്റായ പ്രയോഗങ്ങളും ഘടനാപരമായ പ്രശ്നങ്ങളും കാർഡ് എഡിറ്റ് ചെയ്ത് നിർമിച്ചതാകാമെന്ന സൂചന നൽകി. കാർഡിലെ തിയതി നൽകിയിരിക്കുന്ന ഭാഗം ശരിയായ അനുപാതത്തിലല്ല എന്നതും ശ്രദ്ധേയമാണ്. തുടർന്ന് കാർഡിൽ നൽകിയിരിക്കുന്ന തിയതിയായ 2024 മെയ് 24 ന് വൈറൽ കാർഡിൽ പരാമർശിച്ചിരിക്കുന്ന മാധ്യമം പങ്കുവെച്ച വാർത്താ കാർഡുകൾ പരിശോധിച്ചപ്പോൾ  യഥാർത്ഥ കാർഡ് ലഭ്യമായി. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത കാർഡാണെന്നും വ്യക്തമായി. (Archive)

ss1

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി.രാജേഷിനെതിരെ കെ.സുധാകരൻ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇതേ മാധ്യമം തയ്യാറാക്കിയ വാർത്താ കാർഡിലെ വാക്യങ്ങളും പശ്ചാത്തലവും എഡിറ്റ് ചെയ്താണ് പ്രചാരണമമെന്ന്  സ്ഥിരീകരിച്ചു. 2001-2004 കാലയളവിൽ കേരള മന്ത്രിസഭയിൽ വനം-കായിക വകുപ്പ് മന്ത്രിയായിരുന്ന സുധാകരൻ നിലവിൽ കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എംപിയും KPCC പ്രസിഡന്റുമാണ്. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന തരത്തിൽ 2024 മാർച്ചിൽ അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് തള്ളിയിരുന്നു. പിന്നീട് ഏപ്രിലിൽ ദല്ലാൾ നന്ദകുമാർ അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തുകയും ഇത് അദ്ദേഹം നിഷേധിക്കുകയും ചെയ്തു.ഗവർണറാകണമെന്ന് കെ.സുധാകരൻ താല്പര്യം പ്രകടിപ്പിച്ചതായ ഒരു മാധ്യമ റിപ്പോർട്ടുകളും കണ്ടെത്താനായില്ല.

∙വസ്തുത 

KPCC പ്രസിഡന്റ് കെ.സുധാകരൻ ഗവർണറാകാൻ താല്പര്യം പ്രകടിപ്പിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.

English Summary: KPCC president K.Sudhakaran has shown no interest in becoming the governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com