ഹെലിക്കോപ്റ്ററിൽ തൂങ്ങിയാടുന്ന മോദിഭക്തൻ! യാഥാർഥ്യമിതാണ് | FactCheck
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്‌ട്‌ലി പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും ക്ഷാമമില്ല. ഇതിനിടയിൽ ഒരാൾ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നയാൾ അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന്റെ ലാൻഡിംഗ് സ്കിഡിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇതിന്റെ ആർക്കൈവ് ചെയ്ത പതിപ്പ് കാണാം
∙ അന്വേഷണം
വൈറൽ വിഡിയോയുടെ ആധികാരികത പരിശോധിക്കാൻ, വിഡിയോയുടെ കീഫ്രെയിമുകളുപയോഗിച്ച് ഞങ്ങൾ ഒരു റിവേഴ്സ് ഇമേജ് തിരയൽ നടത്തി. തിരയലിൽ സംഭവത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ ലഭ്യമായ റിപ്പോർട്ടുകളിൽ നിന്ന് സംഭവം നടന്നത് ഇന്ത്യയിലല്ല കെനിയയിലാണെന്ന് വ്യക്തമായി.
കെനിയയിലെ ബങ്കോമയിൽ ജേക്കബ് ജുമാ എന്ന വ്യവസായിയുടെ മരണാനന്തര വിലാപ യാത്രക്കിടെയാണ് ഈ സംഭവം നടന്നതെന്ന് വാർത്താ റിപ്പോർട്ടുകൾ പറയുന്നു.
ജൂമയുടെ മൃതദേഹം വഹിച്ചുള്ള ഹെലികോപ്റ്റർ പറന്നുയരാൻ ശ്രമിക്കവേ, കെനിയൻ മാധ്യമങ്ങൾ സലേഹ് വഞ്ജാല എന്ന നാട്ടുകാരൻ തന്നെയായ വ്യക്തി ഹെലികോപ്റ്ററിൽ തൂങ്ങിപ്പിടിക്കുകയായിരുന്നു. മാധ്യമ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
സ്വന്തം ജീവനും ഹെലികോപ്റ്റർ പൈലറ്റിന്റെ ജീവനും അപകടത്തിലാക്കിയതിന് ഇയാൾക്കെതിരെ കോടതി നിയമനടപടികൾ സ്വീകരിച്ചിരുന്നു.
∙ വസ്തുത
ഹെലികോപ്റ്ററിൽ തൂങ്ങിക്കിടക്കുന്നയാളുടെ വൈറൽ വിഡിയോ പഴയതും കെനിയയിൽ ചിത്രീകരിച്ചതുമാണ്. ഇതിന് ഇന്ത്യയുമായോ പ്രധാനമന്ത്രി മോദിയുമായോ യാതൊരു ബന്ധവുമില്ല.
English Summary:The viral video of the man hanging from the helicopter was filmed in Kenya