ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌ചെക്കർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിനെ എയർപോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥ തല്ലിയ സംഭവം ഏറെ ചർച്ചയായിരുന്നു.ഇപ്പോൾ കങ്കണ റനൗട്ടിനെ തല്ലിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട് 

കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ പണത്തിന് വേണ്ടി വന്നവരാണെന്ന് അധിക്ഷേപിപ്പിച്ച കങ്കണ റനൗട്ടിന്റെ പ്രസ്താവനയിൽ തനിക്ക് കടുത്ത ദേഷ്യമുണ്ടെന്ന്  പറഞ്ഞാണ് സുരക്ഷാ ഉദ്യോഗസ്ഥ കങ്കണയെ മർദ്ദിച്ചത്. സംഭവത്തെത്തുടർന്ന് കുൽവീന്ദർ കൗറിനെ സിഐഎസ്എഫ് സസ്‌പെൻഡ് ചെയ്യുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

∙ അന്വേഷണം

വൈറൽ ചിത്രത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം ഒരു സ്ത്രീ നിൽക്കുന്നുണ്ട്. ആ സ്ത്രീയ്ക്ക് മുകളിൽ ഒരു ചുവന്ന വൃത്തം വരച്ചിട്ടുണ്ട്. കുൽവീന്ദർ കൗർ എന്നാണ് യുവതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.കങ്കണ റനൗട്ടിനെ തല്ലിയ അതേ കുൽവീന്ദർ കൗർ തന്നെയാണ് ഇത് എന്ന ഹിന്ദിയിലുള്ള ഒരു കുറിപ്പ് ചിത്രത്തിൽ ചേർത്തിട്ടുണ്ട്.“കങ്കണയെ എയർപോർട്ടിൽ ‍ അടിച്ച അതേ കൂൽവിന്ദർ കൗറാണ് ഈ നില്‍ക്കുന്നത്. ചിത്രം വ്യക്തം ..നേരത്തേ പ്ലാൻ ചെയ്തത്,” എന്ന മലയാളത്തിലുള്ള അടിക്കുറിപ്പും ചിത്രത്തിലുണ്ട്.

ചിത്രം റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ രാജസ്ഥാനിലെ ഒസിയാൻ സീറ്റിൽ നിന്നുള്ള മുൻ എം.എൽ.എ ദിവ്യ മഹിപാൽ മദേർനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഞങ്ങൾ 2024 ഫെബ്രുവരി 14 ന് അപ്‌ലോഡ് ചെയ്ത ഈ ചിത്രം കണ്ടെത്തി. ഈ പ്രൊഫൈലിൽ അവർ സോണിയ ഗാന്ധിയ്‌ക്കൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

“രാജസ്ഥാനിൽ നിന്നും  കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ  ഇന്ന് രാജസ്ഥാൻ നിയമസഭയിൽ എത്തിയ പ്രധാനമന്ത്രിക്കും സോണിയാ ഗാന്ധിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.  ഒപ്പം വന്ന ശ്രീ രാഹുൽ ഗാന്ധിജിയെയും ശ്രീമതി പ്രിയങ്ക ഗാന്ധിജിയെയും സ്വാഗതം ചെയ്യുന്നു.” എന്നായിരുന്നു രണ്ട് ചിത്രങ്ങളുടെയും  അടിക്കുറിപ്പ് .

ഇതിനു ശേഷം, ഞങ്ങൾ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, ദിവ്യ മദേർനയുടെ എക്‌സ് അക്കൗണ്ടിൽ നിന്ന് 2024 ഫെബ്രുവരി 14-ന് ഇട്ട ഒരു പോസ്റ്റ് കണ്ടെത്തി. ഈ പോസ്റ്റിൽ വൈറലായ ചിത്രവും ഉണ്ടായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി സോണിയ ഗാന്ധിയെ നാമനിർദ്ദേശം ചെയ്ത സമയത്താണ് ഈ ചിത്രമെടുത്തതെന്ന് ചിത്രത്തിന്റെ  അടിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

 ഏറ്റവും ആദരണീയയായ ശ്രീമതി സോണിയാ ഗാന്ധിജിക്ക്, കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒപ്പം വന്ന ശ്രീ രാഹുൽ ഗാന്ധിജിയെയും ശ്രീമതി പ്രിയങ്ക ഗാന്ധിജിയെയും സ്വാഗതം ചെയ്യുന്നു ഈ ചിത്രത്തിൽ നൽകിയിരിക്കുന്ന അടിക്കുറിപ്പ് . 2018 ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒസിയാൻ നിയമസഭാ സീറ്റിൽ നിന്ന് ദിവ്യ മദേർന എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടിരുന്നു

∙ വസ്തുത

ചിത്രത്തിൽ രാഹുലിനൊപ്പമുള്ള സ്ത്രീ  കുൽവീന്ദർ കൗൾ അല്ല, മുൻ എംഎൽഎ ദിവ്യ മദേർനയാണ്.

English Summary :The woman with Rahul Gandhi in the picture is not Kulwinder Kaul but former MLA Divya Maderna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com