ADVERTISEMENT

കെ.കെ ശൈലജ നിയമസഭയിൽ ന്യൂനപക്ഷ വർഗീയതയെ കുറിച്ച് സംസാരിച്ചപ്പോൾ  വാക്കുകൾ നിയന്ത്രിക്കാൻ സ്പീക്കർ എ.എൻ.ഷംസീർ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

"ടീച്ചർ പറഞ്ഞു വന്നത് ഷംസീർ ഇക്കാക്കയ്ക്ക് അങ്ങോട്ട്‌ പിടിക്കുന്നില്ല. ടീച്ചറോട് വാക്കുകൾ കൺട്രോൾ ചെയ്യണമെന്ന്..അയ് ശരി ന്യൂനപക്ഷ മതം ഞമ്മന്റെ ആണല്ലേ..ടീച്ചർ പറഞ്ഞത് ശരി എന്ന് തോന്നുന്നവർ ലൈക്ക് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

shyla1

∙  അന്വേഷണം

വൈറൽ വിഡിയോയുടെ പൂർണ രൂപം കേരള നിയമസഭയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ സഭാ ടിവിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. 2024 ജൂലൈ 9ന് നിയമസഭയിൽ നടന്ന ധനവിനിയോഗ ബില്ലിന്റെ ചർച്ച സംബന്ധിച്ച വിഡിയോയാണിതെന്ന് വ്യക്തമായി.

കെ.കെ.ശൈലജയ്ക്ക് സംസാരിക്കാൻ 13 മിനിറ്റാണ് സ്പീക്കർ അനുവദിക്കുന്നത്. അനുവദിച്ച സമയം പൂർത്തിയായപ്പോൾ സ്പീക്കർ ബെൽ മുഴക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ വീണ്ടും ഒരു മിനിറ്റ് സമയം ആവശ്യപ്പെട്ട് കെ.കെ.ശൈലജ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ എതിർക്കാൻ യുഡിഎഫിനും എൽഡിഎഫിനും കഴിയണമെന്നാവശ്യപ്പെട്ട് പ്രസംഗം തുടരുന്നുണ്ട്.

വടകരയിൽ എസ്‌ഡിപിഐയ്ക്കും ജമാഅത്ത് ഇസ്‌ലാമിക്കും സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ലെന്ന് കെ.കെ.ശൈലജ പറയുമ്പോൾ പ്രതിപക്ഷം കൂട്ടമായി ബഹളം വയ്ക്കുമ്പോഴാണ് ‘‘ടീച്ചർ സംസാരിച്ച് അത് കൺക്ലൂഡ് ചെയ്യു, ടീച്ചർ കൺക്ലൂഡ് ചെയ്യൂ’’ എന്ന് സ്പീക്കർ  പറയുന്നത്. വൈറൽ പോസ്റ്റിലെ പരാമർശത്തിൽ പറയുന്നതു പോലെ കൺട്രോൾ എന്നല്ല കൺക്ലൂഡ് എന്നാണ് സ്പീക്കർ കെ.കെ.ശൈലജയോട് ആവശ്യപ്പെടുന്നത്. സമയം അതിക്രമിച്ചെന്ന് സൂചിപ്പിച്ച് വീണ്ടും കെ.കെ.ശൈലജയ്ക്ക് സ്പീക്കർ മുന്നറിയിപ്പ് നൽകുന്നതായി വിഡിയോയിൽ കാണാം. 

കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ കെ.കെ.ശൈലജയുടെ അടുത്ത വൃത്തങ്ങളുമായി സംസാരിച്ചു. നിയമസഭയിൽ നടന്ന ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെ സംസാരിക്കാനുള്ള സമയം അതിക്രമിച്ചതിനെ തുടർന്ന് പ്രസംഗം ചുരുക്കാൻ സ്പീക്കർ പറയുന്ന ദൃശ്യങ്ങളാണ് കെ.കെ.ശൈലജ ന്യൂനപക്ഷങ്ങൾക്കെതിരെ സംസാരിച്ചപ്പോൾ സ്പീക്കർ തടഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്നത്.പ്രചാരണം തീർത്തും അവാസ്തവമാണെന്ന് അവർ വ്യക്തമാക്കി.

∙ വസ്തുത

കെ.കെ.ശൈലജ നിയമസഭയിൽ ന്യൂനപക്ഷ വർഗീയതയെ കുറിച്ച് സംസാരിച്ചപ്പോൾ സ്പീക്കർ എ.എൻ. ഷംസീർ വാക്കുകൾ നിയന്ത്രിക്കണമെന്ന് പറഞ്ഞതായുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: Shamseer did not tell Shailaja to control her words is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com