ADVERTISEMENT

മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായെത്തിയ പി.വി അൻവർ ഏറ്റവും ഒടുവിൽ പാർട്ടിയെയും തള്ളിപ്പറഞ്ഞ് എൽഡിഎഫിൽനിന്ന് പുറത്തു വന്നു തന്റെ രാഷ്ട്രീയ നിലപാടു പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മഞ്ചേരിയിൽ നടത്തിയ പൊതു സമ്മേളനത്തിൽ പുതിയ സാമൂഹിക കൂട്ടായ്മയായ ‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ)യാണ്’ അൻവർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നടക്കം വൻ നയങ്ങളാണ് പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിനിടെ പുതിയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പി.വി.അന്‍വറിന്  സിപിഎം മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ  പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

അന്‍വര്‍ പേടിയില്‍ സിപിഎം, പുതിയ പാര്‍ട്ടി നീക്കത്തില്‍ നിന്നും പിന്മാറാന്‍ മന്ത്രി സ്ഥാനം വാഗ്‌ദാനം നല്‍കി സിപിഎം. അന്‍വറിന്‍റെ നോട്ടം ആഭ്യന്തരമന്ത്രി കസേര, പിണറായിക്ക് അതൃപ്തി എന്ന വൈറൽ കാർഡിലുള്ളത്.24 ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീൻഷോട്ട് എന്ന തരത്തിലാണ് പ്രചരിക്കുന്നത്. പ്രചരിക്കുന്ന സ്ക്രീൻഷോട്ട് കാണാം

anwar1

ഇത്തരത്തിലൊരു വാര്‍ത്ത ഏതെങ്കിലും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചു. എന്നാൽ ഇങ്ങനെയൊരു വാർത്ത  ആരും പ്രസിദ്ധീരിച്ചത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും തന്നെ ലഭ്യമായില്ല. 

24 ന്യൂസിന്റെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചെങ്കിലും ഇത്തരമൊരു വാർത്ത അവരും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായി.ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ സ്ക്രീന്‍ഷോട്ട് വ്യാജമായി നിർമ്മിച്ചതാണെന്ന് വ്യക്തമായി.

∙ വസ്തുത

പുതിയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പി.വി.അന്‍വറിന്  സിപിഎം മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ വ്യാജമാണ്.

English Summary :The posts claiming that PV Anwar was offered a ministerial position by CPM to dissuade him from forming a new party are false.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com