ADVERTISEMENT

ഒാണക്കാലത്ത് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നാം കണ്ടിരുന്നു. സാധാരണക്കാരന്റെ ആശ്വാസമായ ക്ഷേമപെൻഷന്‍ വൈകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും രാഷ്ട്രീയ പാർട്ടികൾ ആയുധമാക്കാറുണ്ട്. എന്നാൽ ക്ഷേമപെൻഷൻ തുകയിൽ 400 രൂപയുടെ വർധന എന്ന തരത്തിൽ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സത്യമറിയാം.

∙ അന്വേഷണം

പ്രചരിക്കുന്ന വാർത്തയുടെ യാഥാർത്ഥ്യമറിയാൻ നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലേക്ക് സന്ദേശം അയച്ചത്. ചിത്രത്തിന്റെ വാസ്തവം അറിയാൻ ഞങ്ങൾ ആദ്യം തന്നെ കീവേഡുകളുപയോഗിച്ച് തിരച്ചിൽ നടത്തി. പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി സമൂഹമാധ്യമ പോസ്റ്റുകളും ഞങ്ങൾ കണ്ടെത്തി.

pension2

സാമൂഹിക സുരക്ഷാ പെൻഷൻ തുകയിൽ വർധനവുണ്ടായതായുള്ള വാർത്തകളൊന്നും ഞങ്ങൾക്ക് കണ്ടെത്താനായില്ല. 2021-22–ലെ ബജറ്റിൽ 100 രൂപ വർധിപ്പിച്ച് പെൻഷൻ 1600 രൂപയാക്കി നിജപ്പെടുത്തിയതാണ് അവസാനമായി തുകയിൽ വരുത്തിയ വർധന എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായത്.  2023-2024–ലെ ബജറ്റ് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ പെൻഷൻ വർധിപ്പിച്ചിട്ടില്ല എന്നും വ്യക്തമായി.

socialsecurity

2023-2024 ബജറ്റ് പ്രഖ്യാപനത്തിൽ നിലവിൽ നൽകി വരുന്ന പെൻഷൻ തുകയായ 1600 രൂപ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചത്. പെൻഷൻ വിവരങ്ങൾ സംബന്ധിച്ച് മനോരമ ഒാൺലൈൻ നൽകിയ വാർത്ത

പെൻഷൻ സംബന്ധമായ വിവരങ്ങൾ നൽകുന്ന സർക്കാർ വെബ്സൈറ്റിൽ തിരഞ്ഞപ്പോൾ 1,600 രൂപ തന്നെയാണ് ക്ഷേമപെൻഷനെന്ന വിവരമാണ് ലഭിച്ചത്.

കൂടുതൽ വ്യക്തതയ്ക്കായി ധനമന്ത്രിയുടെ ഒാഫിസ് വക്താക്കളെ സമീപിച്ചപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും 1600 രൂപ തന്നെയാണ് ക്ഷേമപെൻഷനെന്നും തുക വർധനവ് ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

∙ വസ്തുത

പ്രചരിക്കുന്ന തരത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ തുകയിൽ വർധന ഉണ്ടായിട്ടില്ല. 1,600 രൂപ തന്നെയാണ് നിലവിൽ നൽകി വരുന്നത്.

English Summary: Did Social Security Pension In Kerala Increased- Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com