ADVERTISEMENT

നിപ്പ വ്യാപനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും ക്ഷാമമില്ല. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാരിന്റെ മുന്നറിയിപ്പുണ്ടെങ്കിലും വ്യാജവാർത്തകൾക്ക് പഞ്ഞമില്ല. ഇത്തരത്തിൽ, വവ്വാൽ കടിച്ച അടയ്ക്കയാണ് നിപ്പ ബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയെന്നും നിപ്പ ബാധിച്ച വ്യക്തിയുടെ വീട്ടിലെ അടയ്ക്കയിൽ നിന്ന് വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നുമുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ കൊഴുക്കുന്നത്. പ്രചരിക്കുന്ന പോസ്റ്റ് വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ​ലഭിച്ചു. സത്യമറിയാം.

അന്വേഷണം

സഹോദരങ്ങളെ,വവ്വാൽ കടിക്കുന്ന അടക്കയിൽ നിന്നാണ് നിപ്പ വൈറസ് പകരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. മരുതോക്കരയിലെ നിപ്പ ബാധിച്ചു മരിച്ചയാളുടെ വീട്ടിലെ അടക്ക പരിശോധിച്ചപ്പോൾ വൈറസ് സാന്നിധ്യം കണ്ടെത്തി. ഒരു കാരണവശാലും അടക്ക എടുക്കുകയോ സ്പർശിക്കുകയോ ചെയ്യരുത് എല്ലാവരിലേക്കും ഈ മെസ്സേജ് എത്തിക്കുക എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്.

പ്രചരിക്കുന്ന പോസ്റ്റ്
പ്രചരിക്കുന്ന പോസ്റ്റ്

നിപ്പ വൈറസ് സാന്നിധ്യം പരിശോധിക്കാനായി ആരോഗ്യ വകുപ്പിൽ നിന്നുള്ള വിദഗ്ധ സംഘം നിപ്പ ബാധിച്ച് മരിച്ച കള്ളാട് സ്വദേശിയുടെ വീടും പരിസരവും  സന്ദർശിച്ച്  വവ്വാല്‍ കടിച്ച അടയ്ക്ക അടക്കം പ്രദേശത്തെ വിവിധ പഴങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ചിത്രങ്ങൾ കാണാം.

ചിത്രത്തിന് കടപ്പാട് : https://www.facebook.com/CollectorKKD
ചിത്രത്തിന് കടപ്പാട് : https://www.facebook.com/CollectorKKD

വിവരങ്ങളുടെ കൃത്യതയ്ക്കായി മെഡിക്കൽ ഒാഫീസുമായും നിപ്പ കണ്‍ട്രോൾ റൂമുമായും ഞങ്ങൾ ബന്ധപ്പെട്ടു. നിപ്പ ‌ബാധയുടെ സ്രോതസ്സ് വവ്വാലുകളാണെങ്കിലും വൈറസ് ബാധ മനുഷ്യരിലേക്കെത്തിയത് സംബന്ധിച്ച പഠനം നടന്നു വരുന്നതേയുള്ളു എന്ന്  അവർ വ്യക്തമാക്കി. കൂടാതെ വിശദപരിശോധനയ്ക്കായി പറമ്പിൽ നിന്നും അടയ്ക്കമുള്ള വിവധ പഴങ്ങളുടെ സാംപിളുകൾ പരിശോധനയ്ക്കായി കൊണ്ടു പോയെങ്കിലും റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്. ലഭ്യമായ വിവരങ്ങളിൽ നിന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

നിപ്പ വ്യാപനം സംബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം.

ചിത്രത്തിന് കടപ്പാട് : https://www.facebook.com/CollectorKKD
ചിത്രത്തിന് കടപ്പാട് : https://www.facebook.com/CollectorKKD

വാസ്തവം

വവ്വാൽ കടിച്ച അടയ്ക്കയാണ് നിപ്പ ബാധയ്ക്ക് കാരണമെന്ന പ്രചാരണം വ്യാജമാണ്.

English Summary :The propaganda that Nipah is caused by bat bites in Arecanut is false - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com