ADVERTISEMENT

ഓഖ മെയിൻ ലാന്റിനെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ  പാലമായ സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ദിവസം രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ശ്രീകൃഷ്ണ ചിത്രങ്ങളും ഭഗവദ്ഗീത വാക്യങ്ങളും കൊണ്ട് അലങ്കരിച്ച നടപ്പാതയും സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാലത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയുമാണ്. ഇതിനിടെ ചടങ്ങിനെത്തിയ മോദി മീനുകളെ കൈവീശിക്കാണിച്ചെന്ന അവകാശവാദവുമായി ഒരു ചെറു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാം.

∙ അന്വേഷണം

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി മത്സ്യങ്ങൾക്ക് നേരെ കൈ വീശുന്നത്?  എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. 18 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വിഡിയോയിൽ പ്രധാനമന്ത്രി മോദി പാലത്തിലൂടെ നടക്കുന്നതും കടലിലേക്ക് കൈകൾ വീശുന്നതുമായ ദൃശ്യങ്ങളാണുള്ളത്. പോസ്റ്റ് കാണാം.

പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ചുള്ള തിരയലിൽ എഎൻഐ ന്യൂസ്, അപ്‌ലോഡ് ചെയ്ത ഇതേ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. 

പോസ്റ്റിലെ വിഡിയോയ്ക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ സുദർശൻ സേതുവിൽ എന്ന അടിക്കുറിപ്പാണ് നൽകിയിട്ടുള്ളത്. 

ഈ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചെറുവള്ളങ്ങളിൽ നിരവധി ആളുകളെ കാണാൻ സാധിച്ചു. പ്രധാനമന്ത്രി അവരുടെ നേരെ കൈ വീശുമ്പോൾ, വള്ളങ്ങളിലുള്ളവർ മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ വെള്ളത്തിലേക്ക് എറിയുന്നതും കാണാനാകും.

ആധികാരികമായ കൂടുതൽ തിരച്ചിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് പേജിൽ വൈറൽ വിഡിയോയിലെ ദൃശ്യങ്ങളടങ്ങിയ മുഴുവൻ വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.

ഒഖ മെയിൻലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദർശൻ സേതു പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. 980 കോടി. ഏകദേശം 2.32 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേഡ് പാലമാണിത്. എന്നാണ് വിഡിയോ കുറിപ്പിൽ നൽകിയിരിക്കുന്നത്.

പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി മോദി പാലത്തിലൂടെ നടക്കുന്നതും ബോട്ടുകളിലും വള്ളങ്ങളിലും നിലയുറപ്പിച്ചവർക്ക് നേരെ കൈകൾ വീശുകയും അവർ തിരികെ കൈ വീശുകയും പൂക്കൾ എറിയുന്നതും കാണാം.

ഇതിൽ നിന്ന് മത്സ്യങ്ങളെയല്ല ബോട്ടിലുള്ളവരെയാണ് പ്രധാനമന്ത്രി മോദി കൈവീശിക്കാണിച്ചതെന്ന് വ്യക്തമാണ്.

∙ വാസ്തവം

പ്രധാനമന്ത്രി മോദി മത്സ്യങ്ങളെ കൈവീശിക്കാണിച്ചെന്ന അവകാശവാദം തെറ്റാണ്. പ്രധാനമന്ത്രിയെ കാണാൻ ബോട്ടുകളിൽ കാത്തുനിന്നവർക്ക് നേരെയാണ് അദ്ദേഹം കൈകൾ വീശിയത്.

English Summary: The claim that PM Modi waved fishes is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com