നെയിൽ പോളിഷിട്ട സ്ത്രീകൾക്ക് വോട്ടു ചെയ്യാനാകില്ല; വാസ്തവമിതാണ് | FactCheck
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
2024 ലോക്‌സഭയുടെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. അവസാന രണ്ട് ഘട്ടങ്ങൾ മേയ് 25 നും ജൂൺ 1 നും ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്. ഫലപ്രഖ്യാപനം ജൂൺ 4നാണ്
വനിതാ വോട്ടർമാർ വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് നെയിൽ പോളിഷ് നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ അവരെ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്നും അവകാശപ്പെടുന്ന ഒരു വൈറൽ വാട്‌സാപ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്."എല്ലാ സ്ത്രീകളുടെയും ശ്രദ്ധയ്ക്ക്, ദയവായി വിരലുകളിൽ നിന്ന് നെയിൽ പോളിഷ് നീക്കം ചെയ്യുക അല്ലെങ്കിൽ വോട്ടുചെയ്യാൻ നിങ്ങളെ അനുവദിക്കില്ല" എന്നാണ് വൈറലായ സന്ദേശം. സന്ദേശം വ്യാജമാണെന്ന് ഞങ്ങൾക്ക് വ്യക്തമായി. ഞങ്ങൾ സമീപിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) ഉദ്യോഗസ്ഥന്‍ വൈറൽ സന്ദേശത്തിലെ വാദം തെറ്റാണെന്ന് സ്ഥിരീകരിച്ചു. വൈറൽ പോസ്റ്റിന്റെ ആധികാരികതയെക്കുറിച്ചറിയാൻ ഞങ്ങളുടെ വാട്‌സാപ് നമ്പറിലും സന്ദേശം ലഭിച്ചു.
∙ അന്വേഷണം
വൈറൽ സന്ദേശം വ്യാജമാണെന്ന് ഞങ്ങൾ കണ്ടെത്തി, വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് നഖത്തിൽ പുരട്ടിയ നെയിൽ പോളിഷ് നീക്കം ചെയ്യണമെന്ന ഇത്തരം നിർദ്ദേശങ്ങളൊന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വനിതാ വോട്ടർമാർക്കായി പ്രഖ്യാപിച്ചിട്ടില്ല.
ഞങ്ങൾ ഇസിഐ ജോയിന്റ് ഡയറക്ടർ അനൂജ് ചന്ദക്കുമായി സംസാരിച്ചു. വൈറൽ സന്ദേശം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. "മായാത്ത മഷി ചർമ്മത്തിലും നഖത്തിലുമാണ് പ്രയോഗിക്കുന്നത്. അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ വസ്തുതാ പരിശോധകർ പോളിങ് ബൂത്ത് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴും വൈറൽ സന്ദേശം വ്യാജമാണെന്ന് അവരും സ്ഥിരീകരിച്ചു.
നെയിൽ പോളിഷുള്ള വോട്ടർമാരെ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന ECIയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങളൊന്നും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാർ നഖത്തിൽ നെയിൽ പോളിഷ് ഉപയോഗിച്ച് വോട്ട് ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങളും ഞങ്ങൾക്ക് ലഭിച്ചു.ഇസിഐയുടെ പോളിങ് പ്രക്രിയ കാണാം.
വോട്ട് ചെയ്യുന്നത് സംബന്ധിച്ച ഞങ്ങളുടെ വിഡിയോ കാണാം
∙ വസ്തുത
കൈയ്യിൽ നെയിൽ പോളിഷുള്ള വനിതാ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന അവകാശവാദവുമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്
English Summary : Rumours circulating claiming women voters with nail polish will not be allowed to vote are false