ADVERTISEMENT

പാഴ്‌സല്‍ ലഭിക്കാനായി അഡ്രസ് അപ്‌ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇന്ത്യാ പോസ്റ്റിന്റേതെന്ന അവകാശവാദവുമായി ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്തുതാ പരിശോധനയ്ക്കായി ഈ സന്ദേശം മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് നമ്പറിൽ ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം

∙ അന്വേഷണം

നിങ്ങള്‍ക്കുള്ള പാഴ്‌സല്‍ വെയര്‍ഹൗസില്‍ എത്തിയിട്ടുണ്ട്. ആ പാഴ്‌സല്‍ നിങ്ങളിലെത്തിക്കാന്‍ രണ്ടുതവണ ശ്രമിച്ചു. എന്നാല്‍ അഡ്രസ് തെറ്റായതിനാല്‍ പാഴ്‌സല്‍ നിങ്ങള്‍ക്ക് കൈമാറാനായില്ല. അതിനാല്‍ 48 മണിക്കൂറിനകം അഡ്രസ് അപ‌്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ പാഴ്‌സല്‍ തിരിച്ചയക്കേണ്ടിവരും. അ‍ഡ്രസ് അപ്‌ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അഡ്രസ് അപ്‌ഡേറ്റ് ചെയ്താല്‍ 24 മണിക്കൂറിനകം പാഴ്‌സല്‍ നിങ്ങളില്‍ എത്തുന്നതാണ്' എന്ന കുറിപ്പിനൊപ്പമാണ് സന്ദേശം പ്രചരിക്കുന്നത്. പോസ്റ്റൽ വകുപ്പിന്റെ പേരിലാണ് സന്ദേശം വ്യാപകമായി വാട്‌സാപ്പിലടക്കം പ്രചരിക്കുന്നത്.

സന്ദേശത്തിലെ വിവരങ്ങൾ സംസബന്ധിച്ച സ്ഥിരീകരണത്തിനായി പോസ്റ്റൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനുമായി ഞങ്ങൾ സംസാരിച്ചു. ഇത്തരത്തിലുള്ള സന്ദേശങ്ങൾ മുൻപും പ്രചരിച്ചിട്ടുണ്ട്.  തപാൽ വകുപ്പ് വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട്  ഇത്തരത്തിൽ സന്ദേശങ്ങൾ ആർക്കും അയക്കാറില്ല. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റുമായി വൈറൽ സന്ദേശത്തിലുള്ള  ലിങ്കിന് യാതൊരു ബന്ധവുമില്ല. ഔദ്യോഗിക അറിയിപ്പുകൾ ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രമെ പങ്ക്‌വയ്തക്കാറുള്ളു. ഇത്തരം വ്യാജ ലിങ്കുകൾ ചിലപ്പോൾ വ്യക്തി വിരങ്ങൾ ചോർത്താനും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുത്താനുമടക്കം ഇടയാക്കാറുണ്ട്. പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. അദ്ദേഹം വ്യക്തമാക്കി.

വൈറൽ സന്ദേശം സംബന്ധിച്ച് ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ  അഡ്രസ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്ത്യാ പോസ്റ്റ് സന്ദേശങ്ങള്‍ അയക്കാറില്ല. തട്ടിപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പാടില്ല എന്നും, പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്‍റിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

∙ വസ്തുത

പാഴ്‌സല്‍ എത്തിക്കാന്‍ അഡ്രസ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. 

English Summary:The message circulating in the name of India Post to update the address to deliver the parcel is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com