ADVERTISEMENT

നിരവധി ബോളിവുഡ്, ഹോളിവുഡ് താരങ്ങൾ പങ്കെടുത്ത സംഗീത് ചടങ്ങുകളോടെ ആരംഭം കുറിച്ച അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങൾ കൈയ്യടക്കിക്കഴിഞ്ഞു. സംഗീത് ചടങ്ങിൽ പങ്കെടുക്കാൻ പോപ്പ് താരം ജസ്റ്റിൻ ബീബറും മുംബൈയിലെത്തിയിരുന്നു. ഇപ്പോൾ ജസ്റ്റിൻ ബീബർ  ഇന്ത്യൻ വസ്ത്രം ധരിച്ച് ഹാർമോണിയം വായിക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിട്ടുള്ളത്. ചിത്രത്തിന്റെ വാസ്തവമറിയാം

∙ അന്വേഷണം

അനന്ത്-രാധികയുടെ സംഗീത ചടങ്ങിലെ ജസ്റ്റിൻ ബീബറിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങളാണ് കീവേഡ് പരിശോധനയിൽ ഞങ്ങൾ ആദ്യം തിരഞ്ഞത്.സംഗീത് ചടങ്ങിലെ ജസ്റ്റിൻ ബീബറുടെ പ്രകടനത്തിന്റെ യഥാർത്ഥ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.വിഡിയോ കാണാം

2024 ജൂലൈ 8-ന് പങ്കിട്ട വിഡിയോയിൽ, ജസ്റ്റിൻ പാടുന്നത് കാണാം. എന്നാൽ വൈറൽ പോസ്റ്റിലേതിൽ നിന്ന് വ്യത്യസ്തമായ വസ്ത്രമാണ് ഈ വിഡിയോയിൽ ജസ്റ്റിൻ ധരിച്ചിരിക്കുന്നത്. ചില ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നും സംഗീത് ചടങ്ങിന്റെ യഥാർത്ഥ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.

കൂടാതെ ജസ്റ്റിൻ ബീബർ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും ചടങ്ങിന്റെ ചിത്രം പങ്ക്‌വച്ചിട്ടുണ്ട്.

വൈറൽ ചിത്രം കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചിത്രത്തിൽ കണ്ടെത്തിയ ചില അസ്വാഭാവികതകൾ ചിത്രം എഐ നിർമിതമാണെന്ന സൂചനകൾ നൽകി.തുടർന്ന് ഞങ്ങൾ വിവിധ ഓൺലൈൻ AI ടൂളുകൾ ഉപയോഗിച്ച് ചിത്രം പരിശോധിച്ചപ്പോൾ‌ 98 ശതമാനവും ചിത്രം എഐ തന്നെയാണെന്ന ഫലമാണ് ലഭിച്ചത്. ഞങ്ങളുടെ എഐ ഇമേജ് എക്സ്പർട്ടുമായി സംസാരിച്ചപ്പോഴും ചിത്രം എഐ നിർമ്മിതമാണെന്ന് സ്ഥിരീകരിച്ചു.

വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ജസ്റ്റിൻ ബീബറിന്റെ മറ്റ് ചില എഐ ചിത്രങ്ങളും ഞങ്ങൾക്ക് ലഭിച്ചു.

∙ വസ്തുത

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും സംഗീത് ചടങ്ങിൽ ജസ്റ്റിൻ ബീബർ ഷെർവാണി ധരിച്ച് ഹാർമോണിയം വായിക്കുന്ന വൈറൽ ചിത്രം AI നിർമിതമാണ്.

English Summary: Viral image of Justin Bieber playing harmonium at Ananth Ambani and Radhika Merchant's Sangeet ceremony created by AI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com