ADVERTISEMENT

അംബാനി കുടുംബത്തിലെ വിവാഹ വിശേഷങ്ങളാണ്  സമൂഹമാധ്യമങ്ങൾ നിറയെ. ഇതിനിടെ  അനന്ത്–രാധിക വിവാഹത്തിൽ ദമ്പതികൾ അണിയുന്ന സ്വർണ്ണ വസ്ത്രങ്ങളുടെ ചിത്രങ്ങളെന്ന അവകാശവാദത്തോടെ ഇരുവരും സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ചിത്രത്തിന്റെ വസ്തുത പതിശോധിക്കാൻ ഞങ്ങളുടെ ഫാക്‌ട് ചെക്ക് ഹെൽപ്ലൈൻ നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ ചിത്രങ്ങൾ വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചിത്രത്തിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടു.ചിത്രത്തിന്റെ ക്വാളിറ്റിയും വളരെ മോശമായിട്ടാണ് കാണപ്പെട്ടത്.ഇതിൽ നിന്ന് ചിത്രം എഐ നിർമ്മിതമാകാമെന്ന സൂചനകൾ ലഭിച്ചു.കൂടാതെ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും തന്നെ ഈ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്താൻ സാധിച്ചില്ല. 

ചിത്രം റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ 2023ലെ ഒക്ടോബറിലെ ഒരു റിപ്പോർട്ടിൽ മുംബൈയിലെ ജിയോ വേൾഡ് പ്ലാസയുടെ ഉദ്ഘാടനവുമായ ബന്ധപ്പെട്ട വാർത്ത ലഭിച്ചു. റിപ്പോർട്ടിൽ അനന്ത്–രാധിക എന്നിവരുടെ വിവിധ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരു ചിത്രത്തിന് വൈറൽ ചിത്രവുമായി സാമ്യമുണ്ട്. എന്നാൽ വസ്ത്രം വ്യത്യസ്തമാണ്.

കൂടുതൽ പരിശോധനയിൽ Beauty of AI എന്ന തലക്കെട്ടോടെ ananthambani എന്ന ഒരു ഇൻസ്റ്റഗ്രാം ഐ‍ഡിയിൽ  വൈറൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടെത്തി ഈ സൂചനയുപയോഗിച്ച് ഞങ്ങൾ വിവിധ എഐ ഡിറ്റക്ഷൻ‌ ടൂളുകളുടെ സഹായത്തോടെ ചിത്രം പരിശോധിച്ചപ്പോൾ വൈറൽ ചിത്രം 95 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്. 

പിന്നീട് വൈറൽ ചിത്രവും ജിയോ വേൾഡ് പ്ലാസയുടെ ഉദ്ഘാടനത്തിലെ  അനന്ത്–രാധിക ചിത്രങ്ങളും താരതമ്യപ്പെടുത്തിയപ്പോൾ  ജിയോ വേൾഡ് പ്ലാസയുടെ ഉദ്ഘാടനത്തിലെ ചിത്രത്തിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയതാണ് വൈറൽ ചിത്രമെന്ന് വ്യക്തമായി.

∙ വസ്തുത

വിവാഹത്തിന് മുന്‍പുള്ള ചടങ്ങിൽ അനന്തും രാധികയും സ്വര്‍ണ്ണ വസ്ത്രം ധരിച്ചെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്. ചിത്രം എഐ നിർമ്മിതമാണ്.

English Summary :The campaign claiming that Anant and Radhika wore gold dress during the pre-wedding function is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com