ADVERTISEMENT

അവിശ്വസനീയമായ ചിത്രങ്ങളും വിവരങ്ങളുമാണ് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിരവധി അവകാശവാദങ്ങളോടെ പ്രചരിക്കുന്നത്. ഇപ്പോൾ സോണിയ ഗാന്ധി കൈയ്യിൽ സിഗരറ്റുമായി നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

∙ അന്വേഷണം

#ShameOnYouCongress #RahulGandhi #RahulGandhiVoiceOfIndia #Congress എന്ന ഹാഷ്ടാഗുകൾക്കൊപ്പം ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയുന്നവർക്ക് 8500 രൂപ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

വൈറൽ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് തിരയലിൽ ഇതേ ചിത്രത്തിന് സമാനമായ ചിത്രം  മറ്റൊരു വെബ്സൈറ്റിൽ  നിന്ന് ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ ഈ ചിത്രത്തിലുള്ള സ്ത്രീക്ക്  സോണിയ ഗാന്ധിയുമായി യാതൊരു സാദ‍ൃശ്യവുമില്ല.

യഥാർത്ഥ ചിത്രം
യഥാർത്ഥ ചിത്രം

ചിത്രത്തിനോടൊപ്പമുള്ള വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ ഫോട്ടോഗ്രാഫർ ഫർസാദ് സർഫറാസി 2012-ൽ പകർത്തിയ ചിത്രമാണിതെന്ന് ചിത്രത്തോടൊപ്പമുള്ള വിവരണത്തിൽ നിന്ന് വ്യക്തമായി.

sonia3

പിന്നീട് വൈറൽ ചിത്രം പരിശോധിച്ചപ്പോൾ ചിത്രത്തിന്റെ മുഖത്ത് ശ്രദ്ധയിൽപ്പെട്ട പ്രത്യേകതകൾ ചിത്രം എഐ നിർമ്മിതമാണെന്ന സൂചനകൾ നൽകി . ഇതിനായി ചിത്രം കൂടുതൽ വ്യക്തമായി പരിശോധിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചില വൈറൽ ചിത്രങ്ങളിൽ Remaker എന്ന വാട്ടർമാർക്കും ചിത്രത്തിന്റെ ഇടതുവശത്തായി ശ്രദ്ധയിൽപ്പെട്ടു. ഈ സൂചനയിൽ നിന്ന് നടത്തിയ കീവേഡ് പരിശോധനയിൽ എഐ ഫേസ് സ്വാപ്പ് ഓൺലൈൻ' ടൂൾ ഉൾപ്പെടെ നിരവധി സവിശേഷതകളുള്ള ഒരു AI എഡിറ്റിംഗ് ടൂളാണ് 'റീമേക്കർ' എന്ന് കണ്ടെത്തി.

ഓൺലൈനിൽ  സൗജന്യമായി ലഭ്യമായ ഈ ഫേസ് ചേഞ്ചർ വെബ്സൈറ്റിൽ ചിത്രങ്ങളുടെ തലയും മുഖങ്ങളും മാറ്റാൻ സാധിക്കും. യഥാർത്ഥ ചിത്രത്തിന്റെ സ്ഥാനത്ത് സോണിയാ ഗാന്ധിയുടെ മുഖം ചേർത്തുകൊണ്ട് ഈ ഫെയ്‌സ് സ്വാപ്പിംഗ് ടൂൾ ഉപയോഗിച്ചാണ് വൈറൽ ചിത്രം സൃഷ്ടിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമായി.

സ്ഥിരീകരണത്തിനായി വൈറൽ ചിത്രം മറ്റൊരു എഐ ഡിറ്റക്ടർ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ എഐ ടൂളുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രമാണിതെന്ന് വ്യക്തമായി. 94% ശതമാനവും ചിത്രം എഐ നിർമ്മിതമാണെന്നാണ് ലഭിച്ച വിവരം.

sonia2

ഇതിൽ നിന്ന് പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് വ്യക്തമായി.

 ∙ വസ്തുത

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി കൈയ്യിൽ സിഗരറ്റുമായി നിൽക്കുന്ന ചിത്രം വ്യാജമാണ്.

English Summary : The photo of Congress leader Sonia Gandhi with a cigarette in her hand is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com