ADVERTISEMENT

ഡീപ്ഫെയ്ക്ക് വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങ് വാഴുന്നത്. ഒറിജിനലിനെ വെല്ലുന്ന വ്യാജൻമാർ ഇന്ന് സമൂഹത്തിൽ ഏറെ വെല്ലുവിളിയുയർത്തുന്നുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ടിന്റേതെന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രം വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ലഭിച്ചു. ചിത്രത്തിലുള്ളത് ആലിയഭട്ടാണെന്ന അവകാശവാദത്തോടെയാണ് പ്രചാരണം. വാസ്തവമറിയാം.

aliya2

∙ അന്വേഷണം

വൈറൽ വിഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളുടെ ഒരു റിവേഴ്സ് ഇമേജ് പരിശോധനയിൽ വാമിഖ ഗബ്ബി എന്ന നടിയുടെ ഫോട്ടോഷൂട്ട് വിഡിയോയടങ്ങിയ ഒരു ഇൻസ്റ്റഗ്രാം പേജാണ് ഞങ്ങൾക്ക് ലഭിച്ചത്.ടൊവിനോ തോമസ് നായകനായ മലയാള ചിത്രമായ ഗോധയിലെ നായികയായ വാമിക ഗബ്ബിയാണ് ഈ ഫോട്ടോഷൂട്ട് വിഡിയോയിലെ ദൃശ്യങ്ങളിലുള്ളത്.വിഡിയോ കാണാം

ഈ വിഡിയോയിലെ വാമിഖ ഗബ്ബിയുടെ വിവിധ കീഫ്രെയിമുകളും വൈറൽ പോസ്റ്റിലെ ആലിയ ഭട്ടിന്റെ ചിത്രങ്ങളും താരതമ്യം ചെയ്തപ്പോൾ ആലിയ ഭട്ടിന്റേതായി പ്രചരിക്കുന്ന വിഡിയോ ഡീപ്പ് ഫേയ്ക്കാണെന്ന് വ്യക്തമായി.വാമിഖ ഗബ്ബിയുടെ ദൃശ്യങ്ങളിൽ ഡീപ്പ് ഫേയ്ക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആലിയ ഭട്ടിന്റെ മുഖം ചേർത്തിരിക്കുകയാണ്.

aliya4

ആലിയയുടെ വൈറൽ ചിത്രം സംബന്ധിച്ച് കീവേഡ് പരിശോധന നടത്തിയപ്പോൾ സംഭവുമായി ബന്ധപ്പെട്ട് 2024 മേയ് 7ന് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു 

ബോളിവുഡ് നടി ആലിയ ഭട്ട് വീണ്ടും ഒരു ഡീപ് ഫേക്ക് വിഡിയോയുടെ ഇരയായി. നടി വാമിഖ ഗബ്ബിയുടെ വിഡിയോയിൽ ആലിയ ഭട്ടിന്റെ മുഖം ഡിജിറ്റലായി ചേർക്കുകയായിരുന്നു.2023 നവംബറിൽ മറ്റൊരു സ്ത്രീയുടെ മുഖം എഡിറ്റ് ചെയ്ത ഒരു  വിഡിയോയ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ആലിയ വീണ്ടും ഡീപ് ഫെയ്ക്ക് വിഡിയോയുടെ ഇരയായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ മറ്റൊരു വിഡിയോയും ആലിയയുടേതായി പ്രചരിച്ചിരുന്നു.

unfixface എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം പ്രചരിച്ചത്. ഈ പേജിന്റെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഇത്തരത്തിൽ ആലിയയുടെ നിരവധി ചിത്രങ്ങൾ പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായി വ്യക്തമാക്കി.പേജിന്റെ വിവരങ്ങൾ പരിശോധിച്ചപ്പോൾ All the videos made with using AI For only entertainment purpose എന്ന വ്യക്തമായി നൽകിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രചരിക്കുന്ന വൈറൽ ചിത്രം എഐ അഥവാ ഡീപ്ഫെയ്‌ക്ക് നിർമ്മിതമാണെന്ന് വ്യക്തമായി.

∙ വസ്തുത

ആലിയ ഭട്ടിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വൈറൽ വിഡിയോയും ചിത്രങ്ങളും ഡീപ്ഫെയ്‌ക്ക് നിർമ്മിതമാണ്.

English Summary :Viral video and pictures circulating claiming to be of Alia Bhatt are made by Deepfake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com