ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീട്ടിൽ അംബേദ്ക്കറുടെ ചിത്രമോ? വാസ്തവമിതാണ് | Fact Check
Mail This Article
പുതിയ ചാനലുമായി യുട്യൂബിൽ അരങ്ങേറ്റം കുറിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. പുതിയ ചാനൽ ആരംഭിച്ച് ഒരു ഫുട്ബോൾ മത്സരം നടക്കുന്ന സമയത്തിനുള്ളിൽ (90 മിനിറ്റ്) 10 ലക്ഷം സബ്സ്ക്രൈബേഴ്സുമായി റെക്കോർഡിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഔദ്യോഗിക ചാനലിന് സബ്സ്ക്രൈബേഴ്സ് ഇപ്പോൾ 3.24 കോടി കടന്നു.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോ കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ കുടുംബത്തോടൊപ്പം ഭക്ഷണത്തിനിരിക്കുന്നതാണ് വൈറൽ ചിത്രത്തിൽ. ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ, മുറിയിലെ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന ഡോ. ബി.ആർ അംബേദ്കറിന്റെ ഒരു ചിത്രവും കാണാം. ക്രിസ്റ്റ്യാനോ റൊണാൾഡോ അംബേദ്കറുടെ അനുയായിയാണെന്ന തരത്തിലാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപുകമായി പ്രചരിക്കപ്പെടുന്നത്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാസ്തവമറിയാം.
∙ അന്വേഷണം
Jai Bhim എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം
ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ, വൈറൽ ചിത്രമടങ്ങിയ ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ ഈ ചിത്രത്തിൽ അംബേദ്ക്കറുടെ ചിത്രം കണ്ടെത്താനായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുള്ള വൈറൽ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ടാണിത്.
ഈ സൂചനയിൽ നിന്ന ഞങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ ചെയ്ത ചിത്രങ്ങൾ പരിശോധിച്ചു.2020 ഏപ്രിൽ 12ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പോസ്റ്റ് ചെയ്ത വൈറൽ ചിത്രം ഞങ്ങൾക്കു ലഭിച്ചു. എന്നാൽ ചിത്രത്തിലുള്ളത് അംബേദ്ക്കറല്ലെന്ന് വ്യക്തമായി. മറ്റൊരു ചുവർ ചിത്രമാണ് ഭിത്തിയിലുള്ളത്.
We wish a Happy Easter to everyone #stayhome എന്നാണ് ചിത്രത്തോടൊപ്പം പങ്കുവച്ചിരിക്കുന്ന കുറിപ്പ്. ഇതേ ചിത്രമുൾപ്പെട്ട മറ്റൊരു വാർത്താ റിപ്പോർട്ടും ലഭിച്ചു.2020ലെ കോവിഡ് വ്യാപന സമയത്താണ് ഈ ചിത്രം ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്
ലഭ്യമായ വിവരങ്ങളിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീട്ടിൽ അംബേദ്ക്കറുടെ ചിത്രമെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. ചിത്രം എഡിറ്റ് ചെയ്തതാണ്.
∙ വസ്തുത
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീട്ടിൽ അംബേദ്ക്കറുടെ ചിത്രമെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. ചിത്രം എഡിറ്റ് ചെയ്തതാണ്.
English Summary :The propaganda that Ambedkar's picture in Cristiano Ronaldo's house is fake