ADVERTISEMENT

റെയിൽവേ ട്രാക്കിൽ ചിതറിത്തെറിച്ച സ്വർണ്ണ നാണയങ്ങളുടെ വൻ ശേഖരം. സ്വർണ്ണം പരിശോധിക്കുന്ന ഒരുകൂട്ടം പൊലീസുകാർ . ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പലയിടത്തും വൈറലാകുന്നത്. എന്നാൽ ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

അധികാരികള്‍ റെയില്‍വേ ട്രാക്കില്‍ സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തി എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പിന്റെ പരിഭാഷ.പോസ്റ്റ് കാണാം

ഇത്തരമൊരു സംഭത്തെക്കുറിച്ചറിയാന്‍ നടത്തിയ കീവേഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളോ റിപ്പോർട്ടുകളോ ഒന്നും തന്നെ കണ്ടെത്താനായില്ല.ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ടെങ്കിൽ അത് വാർത്തയാകുമായിരുന്നു.

പിന്നീട് വൈറൽ ചിത്രം സൂക്ഷ്‌മമായി പരിശോധിച്ചപ്പോൾ ചിത്രത്തിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടു. ചിത്രത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരിൽ പലർക്കും കൈവിരലുകളുടെ അഭാവം കാണാം.  കൂടാതെ ഉദ്യോഗസ്ഥരുടെ വേഷവിധാനത്തിലും വ്യത്യസ്തതയുണ്ട്. പലരും പല തരത്തിലുളള യൂണിഫോമിലാണുള്ളത്. ഇവയെല്ലാം ചിത്രം എഐ നിര്‍മിതമാകാമെന്ന സൂചന നല്‍കി. ഇത്തരം വൈരുദ്ധ്യങ്ങൾ എഐ ചിത്രങ്ങളില്‍ കാണാം.

സ്ഥിരീകരണത്തിനായി എഐ പരിശോധനാ ടൂളുകളുടെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ 99.5 ശതമാനവും ചിത്രം എഐ തന്നെയാണെന്ന് വ്യക്തമായി. 

ഇത്തരത്തിൽ വിവിധയിടങ്ങളിൽ നിന്ന് സ്വർണ്ണം കണ്ടെടുത്തതായി അവകാശപ്പെട്ട് മറ്റ് ചില പോസ്റ്റുകളും എഐ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

∙ വസ്തുത

റെയില്‍വേ ട്രാക്കില്‍ നിന്ന് വൻ സ്വർണ്ണവേട്ട എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമാണ്.

English Summary:The Image being circulated as a massive gold hunt from railway tracks,is AI-generated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com