ADVERTISEMENT

തൃശൂര്‍ പൂരം കലക്കിയതിനു പിന്നില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിന്  പങ്കുണ്ടെന്ന പി.വി.അന്‍വറിന്‍റെ ആരോപണവും ഹൈന്ദവ വികാരം ഉണ്ടാക്കുന്നതിനും ബിജെപിയെ തൃശൂരിൽ ജയിപ്പിക്കുന്നതിന് വേണ്ടിയും നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് തൃശൂർ പൂരം അലങ്കോലമാക്കിയതിന് പിന്നിലെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തിയിരുന്നു. എഡിജിപി എം.ആർ അജിത് കുമാറിന് പിന്നിൽ വി.ഡി. സതീശനാണെന്നും പി.വി.അൻവർ ആരോപിച്ചിരുന്നു ഈ വാദപ്രതിവാദങ്ങൾക്ക് പിന്നാലെ  വി.ഡി.സതീശന്റെ  ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാവി വേഷത്തിലുള്ള വി.ഡി.സതീശന്റെ ചിത്രമാണ് പ്രചരിക്കുന്നത്. വാസ്തവമറിയാം

∙ അന്വേഷണം

ഇനി ഈ വർഷവും പൂരത്തിന്റെ ഭാഗമായി കലക്കൽ ഉണ്ടാകും എന്ന കുറിപ്പിനൊപ്പമാണ്  പോസ്റ്റ് ഷെയർ ചെയ്യുന്നത്.പോസ്റ്റ് കാണാം

വൈറൽ ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ  മുൻ ഡിജിപി  ടി.പി.സെൻകുമാറിന്റെ ഫെയ്‌സ്ബുക് അക്കൗണ്ടിലെ ഒരു ചിത്രം ഞങ്ങൾക്കു ലഭിച്ചു. 2021 ഏപ്രിലിൽ സെൻകുമാർ അദ്ദേഹത്തിന്റെ  പ്രൊഫൈൽ ചിത്രമായി നൽകിയിരിക്കുന്ന ചിത്രത്തിൽ സെൻകുമാർ ധരിച്ചിരിക്കുന്ന വസ്ത്രം വൈറൽ ചിത്രത്തിലെ വി.ഡി.സതീശന്റെ വസ്ത്രത്തിനു സമാനമാണെന്ന് കണ്ടെത്തി. ചിത്രം കാണാം

ഫെയ്‌സ്ബുക് പ്രൊഫൈലിൽ സെൻകുമാറിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ കാണുന്ന കറുത്ത നിറത്തിലുള്ള ഗണേശ വിഗ്രഹവും അതിൽ ചാർത്തിയിരിക്കുന്ന മാലയും  വി.ഡി.സതീശന്റെ വൈറൽ ചിത്രത്തിലുമുണ്ട്. വി.ഡി.സതീശന്റെ മുഖം സെൻകുമാറിന്റെ ചിത്രത്തിൽ എഡിറ്റ് ചെയ്ത് ചേർത്തതാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

∙ വസ്തുത

വി.ഡി.സതീശൻ കാവി വേഷത്തിലുള്ള ചിത്രം എഡിറ്റ് ചെയ്തതാണ്. വി.ഡി.സതീശന്റെ തല  മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ ചിത്രത്തിൽ ചേർത്താണ് വൈറൽ ചിത്രം നിർമ്മിച്ചത്.

English Summary :Viral picture was made by superimposing VD Satheesan's face on former DGP TP Senkumar's picture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com