ADVERTISEMENT

ആറു ലക്ഷം മഞ്ഞ കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡ് ഉടമകൾക്കും സർക്കാർ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്‌തിരുന്നു.ഇപ്പോൾ ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ അടിവസ്ത്രത്തിന്റെ അവശിഷ്‌ടം കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 ∙ അന്വേഷണം

സർക്കാർ ഓണം ഓഫർ ശർക്കരയുടെ കൂടെ ഒരു അടിവസ്ത്രം തികച്ചും ഫ്രീ എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. പോസ്റ്റ് കാണാം

കീവേഡുകളുടെ പരിശോധനയിൽ  ഇത്തവണത്തെ സർക്കാരിന്റെ ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു വാർത്തയോ റിപ്പോർട്ടുകളോ പ്രസിദ്ധീകരിച്ചതായ വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല.പിന്നീട് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകള്‍ പരിശോധിച്ചപ്പോൾ 13 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റുമായി ബന്ധപ്പെട്ട പോസ്റ്റ് ലഭിച്ചു. പോസ്റ്റിലെ വിവരങ്ങൾ പ്രകാരം തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി,  ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യ സാധനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നതെന്നും ഇത്തവണത്തെ ഓണക്കിറ്റിൽ ശർക്കര ഉൾപ്പെട്ടിട്ടില്ലായിരുന്നെന്നും വ്യക്തമായി. പോസ്റ്റ് കാണാം

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ വൈറൽ വിഡിയോ ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളിൽ 2020 മുതല്‍ പ്രചരിക്കുന്നതാണെന്ന് മനസിലാക്കാൻ സാധിച്ചു.2020ൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില പോസ്റ്റുകൾ കാണാം.

കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ 2020ൽ സർക്കാർ വിതരണം ചെയ്ത ഓണക്കിറ്റിൽ ശർക്കരയുടെ ഗുണമേന്മയെക്കുറിച്ച് വ്യാപക പരാതി  ഉയർന്നതിനെ തുടർന്ന് ഓണകിറ്റിൽ നിന്നും ശർക്കര ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ  ലഭിച്ചു. ഈ റിപ്പോർട്ടുകളിലൊന്നും തന്നെ അടിവസ്ത്രം ലഭിച്ചതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളൊന്നും തന്നെ ലഭിച്ചില്ല.

സംസ്ഥാന സർക്കാരിന്റെ പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിലെ ഫാക്ട് ചെക്ക് വിഭാഗവും വൈറൽ വിഡിയോ വ്യാജമാണെന്ന് വ്യക്തമാക്കിയ ലേഖനവും  ലഭിച്ചു.

"ഓണക്കിറ്റിൽ ശർക്കരയില്ല"; ശർക്കരയിൽ മാലിന്യമെന്ന് വ്യാജപ്രചാരണം എന്ന തലക്കെട്ടോടെ 'സർക്കാർ ഓണം ഓഫർ- ശർക്കരയുടെ കൂടെ അടിവസ്ത്രം തികച്ചും ഫ്രീ'യെന്ന ടൈറ്റിലോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിലുള്ളത് തികച്ചും അടിസ്ഥാനരഹിതമായ പ്രചരണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തവണത്തെ ഓണക്കിറ്റിലുൾപ്പെട്ട സാധനങ്ങളിൽ ശർക്കരയില്ല. എന്നാൽ സംസ്ഥാനത്ത് സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ശർക്കരയ്ക്കുള്ളിൽ നിന്ന് മാലിന്യം ലഭിച്ചതായിട്ടാണ് വിഡിയോയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ആറു ലക്ഷം മഞ്ഞ കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡ് ഉടമകൾക്കും സർക്കാർ സൗജന്യഓണക്കിറ്റ് വിതരണം ചെയ്തു തുടങ്ങിയത് സെപ്തംബർ 09ന് ആണ്. അന്ന് രാവിലെ 09 മണിക്ക് പേരൂർക്കടയിലാണ് ഓണക്കിറ്റ് വിതരണോദ്ഘാടനം നടന്നത്. എന്നാൽ പ്രചരിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന് ഓണക്കിറ്റ് വിതരണം തുടങ്ങുന്നതിനും നാളുകൾക്ക് മുൻപാണ്. 

റേഷൻ കടകൾ വഴി വിതരണം നടത്തുന്ന കിറ്റിൽ ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്,തുണിസഞ്ചിയടക്കം 14 ഇനങ്ങളാണുള്ളത്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ ബോധപൂർവ്വം അധിക്ഷേപിക്കാനും ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വിഡിയോകൾ പ്രചരിക്കുന്നത്. സമൂഹത്തിൽ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണെന്നാണ് വൈറൽ വിഡിയോയിൽ സർക്കാരിന്റെ വിശദീകരണമായി പിആർഡി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്നത്. ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഇത്തവണത്തെ ഓണക്കിറ്റില്‍ വിതരണം ചെയ്ത ശര്‍ക്കരയില്‍ അടിവസ്ത്രത്തിന്റെ അവശിഷ്ടം ലഭിച്ചുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബോധ്യമായി. 

∙ വസ്തുത

ഇത്തവണത്തെ ഓണക്കിറ്റില്‍ വിതരണം ചെയ്ത ശര്‍ക്കരയില്‍ അടിവസ്ത്രത്തിന്റെ അവശിഷ്ടം ലഭിച്ചുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തവണത്തെ ഓണക്കിറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തിയിട്ടില്ല. 2020 മുതല്‍ പ്രചാരത്തിലുള്ളതാണ് വൈറല്‍ വിഡിയോ. 

English Summary :Propaganda that a residue of substrate was found in jaggery distributed in Onam kit is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com