ADVERTISEMENT

ഇ.പി–ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലായതോടെ  പാർട്ടിയിൽ നിന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഇപ്പോൾ പുറത്താക്കപ്പെട്ടതോടെ സത്യം തുറന്ന് പറയുന്ന ഇ.പി. ജയരാജൻ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അയ്യപ്പ സന്നിധിയിലേയ്ക്ക് പോകുന്ന ഭക്തന്‍മാരെ തടഞ്ഞാൽ അയ്യപ്പ കോപവും ആ തടയുന്നവർക്ക് അയ്യപ്പ ദോഷവുമുണ്ടാകും.അതോടു കൂടി അവരുടെ നാശം സംഭവിക്കും എന്നാണ്  ഇ.പി. ജയരാജൻ വിഡിയോയിൽ പറയുന്നത്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.

∙ അന്വേഷണം

ശബരിമല ശ്രീ ധർമ്മശാസ്താവാണ് സത്യം ഞാൻ തുറന്നു പറയട്ടെ യഥാർത്ഥ സത്യം മറച്ചുവച്ചുകൊണ്ട് ഈ കണ്ട കാലം കമ്മ്യൂണിസം പ്രചരിപ്പിച്ച് നടന്നു ഞാൻ. ഇന്ന് ഞാൻ എല്ലാം തുറന്നു പറയുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ  ഒരു ഉളുപ്പുമില്ലാതെ സത്യം തുറന്നുപറയുന്നു ഈ പറഞ്ഞ വാക്കുകൾ പരമ പവിത്രമാണ് സത്യമാണ്. സ്വാമിയേ ശരണമയ്യപ്പ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

വൈറൽ വിഡിയോയിൽ മനോരമ ന്യൂസ് ചാനൽ ലോഗോയും ചാനൽ ലോഗോയുടെ താഴെയായി ഒക്ടോബർ 17 എന്ന തീയതിയും പമ്പയിൽ അയ്യപ്പധർമ്മസേന പ്രവർത്തകരെ  നീക്കം ചെയ്യുന്നു എന്ന ബ്രേക്കിങ് ന്യൂസും വൈറൽ വിഡിയോയുടെ താഴെയായി കാണിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ഈ സൂചനകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ മനോരമ ന്യൂസ് യൂട്യൂബ് ചാനലിൽ  2018 ഒക്ടോബർ 17ന് പോസ്റ്റ് ചെയ്ത വിഡിയോ ലഭിച്ചു.

ശബരിമലയില്‍ പ്രതിഷേധക്കാര്‍ക്ക് അയ്യപ്പദോഷമുണ്ടാകും: ഇ.പി. ജയരാജൻ എന്ന തലക്കെട്ടോടെയാണ് വിഡിയോ നൽകിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ ഇ.പി.ജയരാജന്റെ പ്രതികരണം എന്ന് വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. നിലയ്ക്കലിൽ അയ്യപ്പഭക്തരെ തടയുന്ന സാഹചര്യം ഉണ്ടായിരുന്നല്ലോ  എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇ.പി.ജയരാജന്‍ നൽകുന്നത്.  ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രാർഥനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതു സന്നിധാനത്തെ കളങ്കപ്പെടുത്തും. അവർ ചെയ്യുന്നതെന്താണെന്ന് അവർ അറിയുന്നില്ലെന്നും ഇ.പി പറയുന്നുണ്ട്. കൂടുതൽ വാർത്തകൾ പരിശോധിച്ചപ്പോൾ ശബരിമല യുവതീപ്രവേശ വിഷയത്തിൽ നിലയ്ക്കലിൽ നടന്ന സമരവുമായി ബന്ധപ്പെട്ടാണ് ഇ.പിയുടെ പ്രതികരണമെന്ന് വ്യക്തമായി.

ഇതുമായി ബന്ധപ്പെട്ട വാർത്തകളും മനോരമ ഓൺലൈനിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 ഇ.പി.ജയരാജൻ പാർട്ടിയിൽ നിന്നും പുറത്തായെന്നും വൈറൽ പോസ്റ്റുകളിൽ പറയുന്നതും തെറ്റാണ്. ഇപ്പോഴും സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാത്രമാണ് പാർട്ടി നീക്കിയത്.  

എൽഡിഎഫ് പുറത്താക്കിയ ഇ.പി.ജയരാജന്റെ പ്രസ്താവന എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ 2018ൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ നടന്ന സമരവുമായി  ബന്ധപ്പെട്ട് പ്രതികരണമാണെന്ന് ഇതിൽ നിന്ന് വ്യക്തമായി.

∙ വസ്തുത

വൈറൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എൽഡിഎഫ് പുറത്താക്കിയ ഇ.പി.ജയരാജന്റെ പ്രസ്താവന എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ 2018ൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ നടന്ന സമരവുമായി  ബന്ധപ്പെട്ടതാണ്.

English Summary :EP Jayarajan's statement is related to Sabarimala women entry issue in 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com