ADVERTISEMENT

ആദിവാസി മേഖലയിൽ ആദ്യമായി എത്തിയ ട്രെയിൻ പൂമാല ചാർത്തി പൂജ ചെയ്ത് സ്വീകരിക്കുന്ന സ്ത്രീകൾ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.

∙ അന്വേഷണം

ട്രെയിനിന് മുന്നിൽ പൂജ ചെയ്യുകയും തീവണ്ടിയുടെ എഞ്ചിൻ തൊട്ട് വണങ്ങുകയും ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇന്ത്യയിലെ ആദിവാസി മേഖലയിൽ ആദ്യമായി ട്രെയിൻ എത്തിയപ്പോൾ ജനങ്ങൾ "കല്ലുകൾ" എറിഞ്ഞില്ല പകരം പൂമാല ചാർത്തി പൂജിച്ചു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

വിഡിയോയിൽ ബാസിർഹട്ട് എന്ന റെയിൽവേ സ്റ്റേഷനിലെ ബോർഡ് കാണാം. ഈ സൂചനയിൽ നിന്ന് ഈ സ്ഥലത്തെക്കുറിച്ചാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്. നോർത്ത് 24 പർഗാനാസ് ജില്ലയിലുൾപ്പെടുന്ന മുന്‍സിപാലിറ്റി മേഖലയാണ് ബാസിർഹട്ട്  ഇവിടം ആദിവാസി മേഖലയാണെന്ന പ്രചാരണം തെറ്റാണെന്ന് ഇതിൽ നിന്ന് വ്യക്തമായി. 

പിന്നീട് റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ  പരിശോധിച്ചപ്പോൾ  പശ്ചിമ ബംഗാളിലെ ബാസിർഹട്ട് റെയിൽവേ സ്റ്റേഷനിൽ വിശ്വകർമ്മ പൂജയോട് അനുബന്ധിച്ച് സ്ത്രീകൾ ട്രെയിൻ എൻജിന് പൂജ നടത്തിയ വിഡിയോ എന്ന തലക്കെട്ടോടെ 2024 സെപ്റ്റംബർ 19ന്  പങ്ക്‌വച്ച ഒരു വിഡിയോ ലഭിച്ചു. വൈറൽ വിഡിയോയിലേതിന് സമാനമായ ദൃശ്യങ്ങളാണ് ഈ വിഡിയോയിലുമുള്ളത്.

ലോകത്തിലെ ആദ്യത്തെ എഞ്ചിനിയറാണ് വിശ്വകർമ്മാവ് എന്ന ഹൈന്ദവ വിശ്വാസപ്രകാരമാണ് ട്രെയിൻ എഞ്ചിന് പൂജ നടത്തുന്നതെന്നാണ് വിഡിയോയ്ക്കൊപ്പമുള്ള വിവരണത്തിൽ  വ്യക്തമാക്കുന്നത്. 

കൂടുതൽ തിരയലിൽ ഇതേ ദൃശ്യങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെട്ട മറ്റൊരു ഫെയ്‌സ്ബുക് പോസ്റ്റും ലഭിച്ചു.On the occasion of Biswakarma Puja, nearby Basirhat station Scenes of women worship എന്ന കുറിപ്പിനൊപ്പമുള്ള പോസ്റ്റ് കാണാം 

ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ വിഡിയോയിലുള്ളത് ആദിവാസി മേഖലയിൽ ആദ്യമായി എത്തിയ ട്രെയിൻ സ്വീകരിക്കുന്നവരുടെ ദൃശ്യമല്ലെന്ന് വ്യക്തമായി.

ബാസിർഹട്ട് റെയിൽവേ സ്റ്റേഷനിൽ വിശ്വകർമ്മ പൂജയുമായി ബന്ധപ്പെട്ട് നടത്തിയ തീവണ്ടി പൂജയുടെ വിഡിയോയാണെന്ന് വ്യക്തമായി.

∙ വസ്തുത

ആദിവാസി മേഖലയിൽ ആദ്യമായി എത്തിയ തീവണ്ടി സ്വീകരിക്കുന്നവരുടെ ദൃശ്യമല്ല വൈറൽ വിഡിയോയിലുള്ളത്. വിശ്വകർമ്മ പൂജയോട് അനുബന്ധിച്ച്  പശ്ചിമ ബംഗാളിലെ ബാസിർഹട്ടിൽ നടന്ന പൂജയുടെ വിഡിയോയാണിത്.

English Summary : The viral video does not show the people receiving the train, which was the first to arrive in the tribal area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com