ADVERTISEMENT

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലത്തെ സംഭവങ്ങളിൽ ഇന്ത്യ മുഴുവൻ ഞെട്ടിപ്പോയി. അനന്ത് അംബാനി സാധാരണ ജീവിതത്തോട് വിട പറയുന്നു എന്ന കുറിപ്പിനൊപ്പമാണ് അനന്ത് അംബാനിയുടെ പരുക്കേറ്റ മുഖമടങ്ങിയ ചിത്രമുൾപ്പെട്ട പോസ്റ്റ് പ്രചരിക്കുന്നത്. എൻഡിടിവിയുടെ ലോഗോയ്ക്കൊപ്പമുള്ള ചിത്രമാണ് വസ്തുതാ പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. പോസ്റ്റ് കാണാം.

∙ അന്വേഷണം

വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി ശ്രദ്ധയിൽപ്പെട്ടു.വൈറൽ ചിത്രത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ‘Supporters gather for Anant Ambani’s release after scandalous interview’ എന്ന തലക്കെട്ടോടെയുള്ള NDTVയുടെ ഒരു വാർത്താ റിപ്പോർട്ടാണ് ഞങ്ങൾക്ക് ലഭിച്ചത്. India News, Reported by J.Sam Daniel Stalin എന്നാണ് ബൈലൈനിൽ നൽകിയിരിക്കുന്നത്.

എൻഡിടിവി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തയാണിതെന്ന് തോന്നലുളവാക്കുമെങ്കിലും പേജിന്റെ   URL, ഇത്  NDTV-യുടെ പേരിൽ സൃഷ്ടിച്ച വ്യാജ പേജാണെന്ന സൂചനകൾ നൽകി. എൻഡിടിവിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ലോഗോ എൻഡിടിവി ഡോട്ട് കോം എന്നാണ്. കൂടാതെ അനന്ത് അംബാനിയുടെ അറസ്റ്റിനെക്കുറിച്ച് പരാമർശിക്കുന്ന റിപ്പോർട്ടുകളൊന്നും തന്നെ വെബ്‌സൈറ്റിൽ ഞങ്ങൾ കണ്ടെത്തിയില്ല.

അനന്ത് അംബാനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  പോസ്റ്ററുകളുമായി സമരം നടത്തുന്ന അഭിഭാഷകരുടെ ചിത്രവും ഈ റിപ്പോർട്ടിൽ കാണാം. വിശദമായ തിരച്ചിലിൽ, 2020 ഡിസംബർ 9 ന് Slate.com എന്ന വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യഥാർത്ഥ ചിത്രം ഞങ്ങൾ കണ്ടെത്തി, ഇത് കർഷകരെ പിന്തുണച്ച് അഭിഭാഷകർ നടത്തുന്ന പ്രകടനത്തിന്റെ ചിത്രമാണ്,  അനന്ത് അംബാനിയുടെ 'റിലീസ്' പോസ്റ്റർ എഡിറ്റ് ചെയ്ത് ഈ ചിത്രത്തിൽ ചേർത്തിട്ടുള്ളതാണെന്ന് വ്യക്തമായി.

വൈറൽ പോസ്റ്റുകളിലുള്ള അനന്ത് അംബാനിയുടെ ചിത്രവും എഡിറ്റ് ചെയ്തതാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. കൂടാതെ വൈറൽ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന 'ജബ് വി മെറ്റ്' എന്ന അഭിമുഖം മാധ്യമപ്രവർത്തകൻ രാഹുൽ കൻവാൾ നടത്തിയ എട്ട് മാസം മുൻപുള്ള അഭിമുഖമാണ്, ഈ അഭിമുഖത്തിൽ വൈറൽ പോസ്റ്റിൽ പറയുന്നതുപോലെ വിവാദപരമായ പ്രസ്താവനകളൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല.

∙ വസ്‌തുത

അനന്ത് അംബാനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന പരാമർശവുമായി പ്രചരിക്കുന്ന വാർത്ത വ്യാജമാണ്.അനന്ത് അംബാനിയുടെ പേരിൽ പ്രസിദ്ധീകരിച്ച വാർത്തയും ചിത്രവും വ്യാജമാണ് എൻഡിടിവിയുടെ ലോഗോ ഉപയോഗിച്ചാണ് ഈ പേജ് വ്യാജമായി സൃഷ്ടിച്ചിരിക്കുന്നത്

English Summary : The news circulating with the mention of Ananth Ambani's shocking revelation is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com