ADVERTISEMENT

ഇന്ത്യൻ പതാകയെ അധിക്ഷേപിക്കുന്ന തരത്തിൽ പതാകയിൽ ചവുട്ടിനിൽക്കുന്ന ഒരു വ്യക്തിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈയ്യിൽ ബംഗ്ലദേശ് പതാകയും ഇന്ത്യൻ‌ പതാക കാലിൽ ചവുട്ടിപ്പിടിച്ച തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ വൈറൽ ചിത്രം എഐ നിർമിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി വാസ്തവമറിയാം.

∙ അന്വേഷണം

വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ എഐ ചിത്രങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ചില അസ്വാഭാവികതകൾ ചിത്രത്തിൽ കണ്ടെത്തി.

വിവിധ AI ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് ഞങ്ങൾ വൈറൽ ചിത്രം പരിശോധിച്ചു.  AI ഡിറ്റക്ഷൻ ടൂളുകളിലൊന്നായ TrueMedia–യിൽ നടത്തിയ പരിശോധനയിൽ ടെക്‌സ്‌റ്റിൽ നിന്നും ഇമേജ് പ്രോംപ്റ്റുകളിൽ നിന്നും തനതായ ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ സൃഷ്‌ടിക്കാൻ കഴിവുള്ള ഒരു ജനറേറ്റീവ് AI മോഡലായ സ്റ്റേബിൾ ഡിഫ്യൂഷൻ ഉപയോഗിച്ചാണ് വൈറൽ ചിത്രം സൃഷ്‌ടിച്ചതെന്ന് 99% ശതമാനവും സ്ഥിരീകരിച്ചു 

1037135-truemedia

മറ്റൊരു AI ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷൻ ഉപയോഗിച്ചും  വൈറൽ ഇമേജ് വിശകലനം ചെയ്തു, ചിത്രത്തിൽ AI- ജനറേറ്റഡ് അല്ലെങ്കിൽ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാമെന്ന് 99 ശതമാനം ഹൈവ് മോഡറേഷനും സ്ഥിരീകരിച്ചു.

1037136-hive-moderation

അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം, അവാമി ലീഗ് സർക്കാരിന്റെ പതനത്തിന് ശേഷം രാജ്യത്ത് 88 വർഗീയ അക്രമ സംഭവങ്ങൾ റജിസ്റ്റർ ചെയ്‌തതായി ബംഗ്ലദേശ് സ്ഥിരീകരിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയുടെ ധാക്ക സന്ദർശനത്തിന് പിന്നാലെയാണ് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ആശങ്ക ഉയർന്നത്. ബംഗ്ലദേശിലെ എൻജിനീയറിങ് വിദ്യാർഥികൾ ഇന്ത്യൻ പതാകയെ അനാദരിച്ചതായും റിപ്പോർട്ടുകളുണ്ട്.

∙ വസ്‌തുത

ഇന്ത്യൻ പതാകയെ അധിക്ഷേപിക്കുന്ന ബംഗ്ലദേശുകാരൻ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാണ്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: The image circulating with claims of a Bangladeshi insulting the Indian flag is AI-generated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com