ADVERTISEMENT

1931ൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ പ്രസംഗിക്കുന്ന ഡോ. ഭീംറാവു അംബേദ്‌കറുടെ യഥാർത്ഥ ശബ്‌ദരേഖ എന്ന അവകാശവാദത്തോടെ ഒരു ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ  പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അംബേദ്‌കറിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയിൽ (ബയോപിക്കിൽ) അഭിനയിച്ചപ്പോഴുള്ള മമ്മൂട്ടിയുടെ ശബ്ദമാണിത്.വാസ്തവമറിയാം

∙ അന്വേഷണം

ഇന്ത്യയിലെ അരികുവൽക്കരിക്കപ്പെട്ട ജനതയെക്കുറിച്ച് സംസാരിക്കുന്ന പ്രസംഗം, വളരെ അപൂർവ്വമായി മാത്രം കണ്ടെത്താൻ സാധിക്കുന്ന അംബേദ്‌കറിന്റെ യഥാർത്ഥ ശബ്ദമാണെന്ന പേരിലാണ് പ്രചരിക്കുന്നത്. രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ ചിത്രങ്ങളുംഅംബേദ്‌കറിന്റ്റെ നിരവധി ചിത്രങ്ങളും ശബ്ദരേഖയോടൊപ്പം പ്രചരിപ്പിക്കുന്നതായി കാണാം.  അന്വേഷണത്തിന്റെ ഭാഗമായി കീവേഡ് സെർച്ചിലൂടെ ഡോക്ടർ ബി.ആർ.അംബേദ്‌കറിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ബയോപിക് ഞങ്ങൾ കണ്ടെത്തി. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന യൂട്യൂബിൽ ലഭ്യമായ സിനിമയുടെ 1:37:20 ഭാഗത്താണ് പ്രചരിക്കുന്ന ശബ്ദം കണ്ടെത്താൻ സാധിച്ചത്.

പ്രചരിക്കുന്നത് പോലെ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ അംബേദ്‌കർ പ്രസംഗിക്കുന്നതിന്റെ ശബ്ദരേഖ തന്നെയാണ് സിനിമയിലും കാണിക്കുന്നത്. എന്നാൽ സിനിമയിൽ അംബേദ്‌കറിനെ അവതരിപ്പിക്കുന്നത് മലയാള താരം മമ്മൂട്ടിയാണ്.

രണ്ടായിരത്തിൽ ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് അംബേദ്‌കറിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത്. പ്രചരിക്കുന്ന ശബ്ദരേഖയിൽ കേട്ട മുഴുവൻ പ്രസംഗം വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ "ഡോ. ബാബാസാഹെബ് അംബേദ്‌കറുടെ രചനകളും പ്രസംഗങ്ങളും രണ്ടാം ഭാഗം" എന്ന ശേഖരണത്തിൽ കണ്ടെത്തി. അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ രാഷ്ട്രീയ അധികാരങ്ങളെ കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസംഗത്തിൽ സൂചിപ്പിക്കുന്നതായി കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്ന്,  1930 നവംബർ 20 ന് ആരംഭിച്ച വട്ടമേശ സമ്മേളത്തിലെ  ഡിസംബർ 31 ന് അംബേദ്കർ നടത്തിയ പ്രസംഗമാണിതെന്ന് വ്യക്തമായി.

∙ വാസ്തവം

ഡോക്ടർ ബി.ആർ.അംബേദ്‌കറുടെ യഥാർത്ഥ ശബ്ദം എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖ അദ്ദേഹത്തിന്റെതല്ല. അദ്ദേഹത്തിന്റെ ജീവിതം ആസ്‌പദമാക്കിയുള്ള സിനിമയിൽ അഭിനയിച്ച നടൻ മമ്മൂട്ടിയുടെ ശബ്ദമാണത്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: Dr. BR Ambedkar's original audio recording is not circulating in the social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com