ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സെഡാനുകളിലൊന്നാണ് ഹോണ്ട അമേസ്. 2013ല്‍ പുറത്തിറങ്ങിയ ഹോണ്ട അമേസിന്റെ 5.80 ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഇന്നു വരെ വിറ്റു പോയിട്ടുണ്ട്. ഏതൊരു കാറും വാങ്ങുന്നതിനു മുമ്പ് അതിന്റെ പ്രധാന ഫീച്ചറുകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവുന്നത് ഗുണം ചെയ്യും. ഹോണ്ട അമേസിന്റെ ഫീച്ചറുകള്‍ വിശദമായി പരിശോധിക്കാം.

എക്‌സ്റ്റീരിയര്‍ ഫീച്ചറുകള്‍

അമേസിന്റെ സ്റ്റൈലിഷ് രൂപവും നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ആധുനിക എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളും സിഗ്‌നേച്ചര്‍ ഡിആര്‍എല്ലുകളും പിന്നില്‍ സി രൂപത്തിലുള്ള എല്‍ഇഡി ലാംപുകളും നല്‍കിയിരിക്കുന്നു. ഷാര്‍ക്ക് ഫിന്‍ ആന്റിന, ക്രോം ഫിനിഷോടെയുള്ള എല്‍ഇഡി ഫോഗ് ലാംപുകള്‍, പവര്‍ അഡ്ജസ്റ്റബിള്‍ ഫോള്‍ഡബിള്‍ ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് പ്രധാന എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍. ഡമയമണ്ട് കട്ട് ടു ടോണ്‍ മള്‍ട്ടി സ്‌പോക് ആര്‍15 അലോയ് വീലുകളും വാഹനത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. ടച്ച് സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള ക്രോം ഡോര്‍ ഹാന്‍ഡിലുകളും കീലെസ് എന്‍ട്രിയുമുണ്ട് ഹോണ്ട അമേസില്‍.

honda-amaze-12

സ്ലീക്ക് ക്രോം ഫോഗ് ലാംപ് ഗാര്‍ണിഷ്, ഡോര്‍ മിററുകളില്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഫുള്‍ ആര്‍14 ട്രിം വീല്‍, ബോഡി കളേഡ് ഫ്രണ്ട് ആന്റ് റിയര്‍ ബംപറും ഡോര്‍ മിററുകളും, പിന്നിലെ ബംപറില്‍ റിഫ്‌ളക്ടറുകള്‍, ബി പില്ലറില്‍ ബ്ലാക്ക് സാഷ് ടേപ്പ്, മുന്നിലും പിന്നിലും മഡ്ഗാര്‍ഡ്, സൈഡ് സ്റ്റെപ്പ് ഗാര്‍ണിഷ് എന്നിവയാണ് മറ്റു പ്രധാന എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍.

honda-amaze-6

ഇന്റീരിയര്‍

ഡാഷ് ബോര്‍ഡിലും ഡോറിന്റെ ഉള്‍ഭാഗത്തും സ്റ്റീറിങ് വീലിലുമെല്ലാം സില്‍വര്‍, സാറ്റിന്‍ സില്‍വര്‍ ഹൈലൈറ്റുകളാണുള്ളത്. സീറ്റുകളിലെ പ്രീമിയം സ്റ്റിച്ചിങും ക്രോം പ്ലേറ്റഡ് എസി വെന്റ് നോബുകളും ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളുമെല്ലാം നിരവധി പേരെ ആകര്‍ഷിക്കും. പാഡില്‍ ഷിഫ്റ്റുകള്‍ സ്റ്റിയറിങ് വീലില്‍ നിന്നു തന്നെ എളുപ്പത്തില്‍ ഗിയര്‍ ഷിഫ്റ്റു ചെയ്യാന്‍ സഹായിക്കും. ആക്സിലറേറ്ററോ ബ്രേക്കോ ഉപയോഗിക്കാതെ വേഗം നിയന്ത്രിക്കാന്‍ ക്രൂസ് കണ്‍ട്രോളുണ്ട്. ദീര്‍ഘദൂര യാത്രകളില്‍ ഇത് സഹായകരമാണ്. താക്കോല്‍ ഉപയോഗിക്കാതെ തന്നെ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പിനായി പുഷ് ബട്ടണ്‍ സഹായിക്കും. വിശാലമായ ലെഗ് റൂമുള്ള അമേസില്‍ ബക്കറ്റ് സീറ്റുകളും ഡോറില്‍ ഫാബ്രിക്ക് പാഡുമുണ്ട്. 420 ലീറ്ററാണ് ബൂട്ട്‌സ്‌പേസ്.

honda-amaze-9

അഡ്വാന്‍സ്ഡ് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ കോംബിനേഷന്‍ മീറ്റര്‍, എംഐഡി സ്‌ക്രീന്‍ സൈസ്, പുറത്തെ താപനിലയും ശരാശരി ഇന്ധന ഉപയോഗവും ക്രൂസ് റേഞ്ചും തെളിയുന്ന ഡിസ്‌പ്ലേ, ടാക്കോമീറ്റര്‍, രണ്ട് ട്രിപ്പ് മീറ്ററുകള്‍, മീറ്റര്‍ ഇല്യുമിനേഷന്‍ കണ്‍ട്രോള്‍, ഷിഫ്റ്റ് പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍(സിവിടിയില്‍ മാത്രം), മീറ്റര്‍ റിങ് ഗാര്‍ണിഷ്, ക്രോം ഫിനിഷ് എസി വെന്റ് നോബുകള്‍, ട്രങ്ക് ലിഡ് ലൈനിങ് ഇന്‍സൈഡ് കവര്‍ എന്നിവയാണ് മറ്റു പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍.

honda-amaze-8

സാങ്കേതികവിദ്യ

17.7 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീനില്‍ ഡിജിപാഡ് 2.0 കണക്ടിവിറ്റിയുമായാണ് അമേസിന്റെ വരവ്. ആധുനിക ഡിസ്‌പ്ലേ ഓഡിയോ സിസ്റ്റമാണ് ഡിജിപാഡ് 2.0ന്റെ പ്രധാന സവിശേഷത. ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍ പ്ലേ കണക്ടിവിറ്റി സൗകര്യവുമുണ്ട്. വോയ്‌സ് കമാന്‍ഡ്, ബ്ലൂടൂത്ത്, യുഎസ്ബി പോര്‍ട്ടുകള്‍, എഎം/എഫ്എം റേഡിയോ, എംപി3, ഐപോഡ്, സ്റ്റീറിങ് മൗണ്ടഡ് ഹാന്‍ഡ്‌സ്ഫ്രീ ടെലിഫോണി കണ്‍ട്രോളുകള്‍, സ്റ്റീറിങ് മൗണ്ടഡ് ഓഡിയോ/വോയ്‌സ് കണ്‍ട്രോള്‍, 4 ഡോര്‍ സ്പീക്കറുകള്‍, നാലു ഡോറിലും 1 ലിറ്ററിന്ഞറെ ബോട്ടില്‍ ഹോള്‍ഡര്‍ എന്നിവയും അമേസിലുണ്ട്.

honda-amaze-7

എന്‍ജിന്‍

1.2 ലീറ്റര്‍, 4 സിലിണ്ടര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് അമേസിന്റെ കരുത്ത്. കുറഞ്ഞ ഇന്ധന ചിലവില്‍ മികച്ച പ്രകടനത്തിന് ഈ എന്‍ജിന്‍ സഹായിക്കും. 1199 സിസി എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 89ബിഎച്ച്പി കരുത്തും 4800ആര്‍പിഎമ്മില്‍ 110എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 18.6 കിലോമീറ്ററും സിവിടി ട്രാന്‍സ്മിഷനില്‍ 18.3 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

honda-amaze-13

സുരക്ഷയും നിറങ്ങളും

അപകട സമയത്ത് ആറ് എയര്‍ബാഗുകള്‍ യാത്രികരുടെ രക്ഷക്കെത്തും. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, അഡ്വാന്‍സ്ഡ് കോംപാക്ടബിലിറ്റി എന്‍ജിനീയറിങ്(എസിഇ) എന്നിവയാണ് മറ്റു പ്രധാന സുരക്ഷാ ഫീച്ചറുകള്‍. കുട്ടി യാത്രികര്‍ക്ക് പ്രത്യേകം സീറ്റുകള്‍ക്കായി ISOFIX സൗകര്യവുമുണ്ട്. ഇരുളു കൂടുമ്പോള്‍ ഓട്ടമാറ്റിക് ഹെഡ്‌ലൈറ്റ് കണ്‍ട്രോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം വര്‍ധിപ്പിക്കും. പിന്നിലെ മള്‍ട്ടി വ്യൂ ക്യാമറ കൂടുതല്‍ സുരക്ഷിതമായ പാര്‍ക്കിങിന് സഹായിക്കും.

റിയര്‍ വിന്‍ഡ് ഷീല്‍ഡ് ഡിഫോഗര്‍, ഡേ/നൈറ്റ് റിയര്‍ വ്യൂ മിറര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഇംപാക്ട് സെന്‍സിങ് ഡോര്‍ അണ്‍ലോക്ക്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, 5സീറ്റിലും സീറ്റ് ബെല്‍റ്റ് ഇന്‍ഡിക്കേറ്റര്‍, ഉയര്‍ന്ന വേഗതയുടെ മുന്നറിയിപ്പ്, കീ ഓഫ് റിമൈന്‍ഡര്‍ എന്നിവയാണ് മറ്റു പ്രധാന സുരക്ഷാ ഫീച്ചറുകള്‍.

honda-amaze-5

അഞ്ച് നിറങ്ങളില്‍ ഹോണ്ട അമേസ് എത്തുന്നുണ്ട്. മെറ്ററോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്ക് എന്നിവയാണ് ആ നിറങ്ങള്‍.

ആക്സസറികള്‍

വ്യത്യസ്ത മോഡലുകളിൽ ഹോണ്ട അമേസിലുള്ള ആക്സസറികള്‍ ഇവയാണ്.

ട്രങ്ക് സ്‌പോയ്‌ലര്‍

ട്രങ്ക് സ്‌പോയ്‌ലര്‍ വിത്ത് എല്‍ഇഡി

ക്രോം ഡോര്‍ വൈസര്‍

ബോഡി സൈഡ് മൗള്‍ഡിങ്

ഡോര്‍ ഹാന്‍ഡില്‍ പ്രൊട്ടക്ടര്‍

ഡോര്‍ഡ് എഡ്ജ് ഗാര്‍ണിഷ്

എഫ്ആര്‍ ആന്റ് ആര്‍ആര്‍ ബംപര്‍ പ്രൊട്ടക്ഷന്‍

വിന്‍ഡോ ക്രോം മോള്‍ഡിങ്

ഡോര്‍ വൈസര്‍

ടെയില്‍ ലാംപ് ഗാര്‍ണിഷ്

ഫോഗ് ലാംപുകള്‍

ഡോര്‍ മിറര്‍ ഗാര്‍ണിഷ്

ഡോര്‍ ലോവര്‍ ഗാര്‍ണിഷ്

ട്രങ്ക് ഗാര്‍ണിഷ്

ട്രങ്ക് ഗാര്‍ണിഷ് സ്ലീക്

സൈഡ് സ്‌റ്റെപ് ഇല്യൂമിനേഷന്‍

കറുപ്പ്/ഇളം തവിട്ടു നിറങ്ങളില്‍ ആംറെസ്റ്റ്

സ്റ്റീറിങ് വീല്‍ കവര്‍

വയര്‍ലെസ് ചാര്‍ജര്‍

കറുപ്പ്/ ഇളം തവിട്ടു നിറങ്ങളില്‍ ബക്കറ്റ് മാറ്റ്

ട്രാന്‍സ്പരന്റ് മാറ്റ്

ഫ്‌ളോര്‍ മാറ്റ്

കുഷ്യന്‍

മൈക്രോ ഫൈബര്‍ ക്ലോത്ത്

എമര്‍ജന്‍സി ഹാമ്മര്‍

ബോഡി കവര്‍

ഐആര്‍വിഎം ക്യാമറ

മഡ്ഗാര്‍ഡ് എഫ്ആര്‍ ആന്റ് ആര്‍ആര്‍ സെറ്റ്

ലെഗ് റൂം ലാംപ്

ഹൊറിസോണ്ടല്‍ ലൈന്‍സ്, മള്‍ട്ടി ഗാതറിങ്, ആര്‍ക്ക് സ്റ്റിച്ച്, കറുപ്പും ഇളംതവിട്ടും, ബ്ലാക്ക് പെര്‍ഫൊറേഷന്‍, ബെയ്ജ് പെര്‍ഫൊറേഷന്‍ എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിലും നിറങ്ങളിലുമുള്ള സീറ്റ് കവറുകളും ലഭ്യമാണ്.

English Summary:

Discover the Honda Amaze, a popular compact sedan in India. Explore its stylish exterior, spacious interior, advanced technology, and impressive safety features. Learn about its engine specs, fuel efficiency, and available colors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com