ഓഫ് റോഡർ ബുള്ളറ്റ് വിപണിയിൽ, വില 1.62 ലക്ഷം മുതൽ
Mail This Article
ഓഫ് റോഡ് പ്രേമികൾക്കായി റോയൽ എൻഫീൽഡ് ട്രയൽസ് വിപണിയിൽ. 350 സിസി, 500 സിസി വകഭേദങ്ങളിൽ ട്രയൽസ് ലഭ്യമാണ്. ട്രയൽസ് വർക്ക് റിപ്ലിക്ക 350ന് 1.62 ലക്ഷം രൂപയും ട്രയൽസ് വർക്ക് റിപ്ലിക്ക 500ന് 2.07 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
ഓഫ് റോഡ് യാത്രകൾക്ക് ഇണങ്ങുംവിധമാണ് ട്രയൽസിന്റെ രൂപകൽപന. ടാങ്കും സൈഡ് പാനലും ബുള്ളറ്റിന്റേതു തന്നെ. ചെറുതും വീതികുറഞ്ഞതുമായ മുൻ, പിൻ ഫെന്ററുകളാണ്. ക്രോസ് ബാറോടുകൂടിയ ഉയരം കൂടിയ ഹാൻഡിൽ ബാർ, ഡ്യുവൽ ഡിസ്ക്, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും ട്രയൽസിലുണ്ട്. സീയറ്റിന്റെ 19 ഇഞ്ച് ടയർ മുന്നിലും 18 ഇഞ്ച് ടയർ പിന്നിലും. മുകളിലേക്ക് ഉയർത്തി വെച്ചിരിക്കുന്ന തരത്തിലാണ് എക്സ്ഹോസ്റ്റ്.
എൻജിനുകളിൽ മാറ്റങ്ങളൊന്നുമില്ല. 346 സിസി എൻജിൻ 19.8 ബിഎച്ച്പി കരുത്തും 28 എൻഎം ടോർക്കും നൽകുമ്പോൾ 499 സിസി എൻജിൻ 27.2 എൻഎം കരുത്തും 41.3 എൻഎം ടോർക്കും ഉൽപാദിപ്പിക്കും.