ADVERTISEMENT

കൊച്ചി∙ മുന്‍നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുകി മോട്ടോർ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും പുതിയ രണ്ട് മോഡൽ ബൈക്കുകൾ കൂടി കേരള വിപണിയിലെത്തി. കരുത്തിന്റെ പ്രതീകമായ ജിക്‌സര്‍ എസ്എഫ് 250 , ജിക്‌സര്‍ എസ്എഫ് 150  എന്നീ ന്യൂ ജനറേഷന്‍ ബൈക്കുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ കണ്‍ട്രി ഹെഡ് കൊയിചിറോ ഹിറാവോ, സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട എന്നിവരാണ് കേരളത്തിലെ ലോഞ്ച് നിര്‍വഹിച്ചത്.

gixxer-250-launch
സുസുക്കി മോട്ടർസൈക്കിൾ ഇന്ത്യ ഹെഡ് കൊയിചിറോ ഹിറാവോ, ഇന്ത്യ വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട എന്നിവർ ചേർന്ന് ജിക്സർ എസ്എഫ് 250, എസ്എഫ് 150 ബൈക്കുകൾ കേരള വിപണിയിൽ അവതരിപ്പിക്കുന്നു

ജിക്‌സര്‍ എസ്എഫ് 250 അവതരിപ്പിച്ചതോടെ 250സിസി  ഇരുചക്ര വാഹനങ്ങളുടെ വിഭാഗത്തിലേക്ക് സുസുക്കിയും ചുവടുവയ്ക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യ, പ്രീമിയം സ്‌റ്റൈല്‍  എന്നിവയുടെ സംഗമമാണ് ഒരു സ്‌പോര്‍ട്  ടൂറിങ്  ബൈക്ക് എന്ന രീതിയിൽ രൂപകല്‍പന ചെയ്തിരിക്കുന്ന ജിക്‌സര്‍ എസ്എഫ് ബൈക്കുകളില്‍ ഉള്ളത്.

കരുത്തുറ്റ ആകാരഭംഗിയും പെർഫോമൻസും കൊണ്ട് ജിക്‌സര്‍ എസ് എഫ് 250 ഇന്ത്യയിലെ ഇരുചക്ര വാഹന പ്രേമികളുടെ മനം കവരുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. ജിക്‌സര്‍ എസ്എഫ് ബൈക്കുകള്‍ ഇന്ത്യയില്‍ സുസുക്കിയുടെ  ബ്രാന്‍ഡ് സാന്നിധ്യം അരക്കിട്ടുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ  കമ്പനി ഹെഡ്  കൊയ്ച്ചിറ ഹിറാവോ പറഞ്ഞു. ലോകത്തിലെ  ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യയിലേത്. പ്രീമിയം വിഭാഗത്തില്‍ പെടുന്ന വാഹനങ്ങളോടുള്ള, പ്രത്യേകിച്ച് 200സിസിക്കു മുകളിലുള്ളവയോടുള്ള താല്പര്യം വര്‍ധിച്ചു വരികയാണ്. വാഹന പ്രേമികളുടെ ഈ താല്പര്യം കണക്കിലെടുത്തുകൊണ്ടാണ് ജിക്‌സര്‍ എസ് എഫ് 250 ,150 എന്നീ മോഡലുകള്‍ സുസുക്കി  അവതരിപ്പിക്കുന്നത്. 

എല്ലാ അര്‍ത്ഥത്തിലും   ഉപഭോക്താക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഇരുചക്ര വാഹനമായിരിക്കും ജിക്‌സര്‍ എസ്എഫ് മോഡലുകള്‍. ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ സുസുക്കിയുടെ സാന്നിധ്യം   മെച്ചപ്പെടുത്താനും ജിക്‌സര്‍ എസഎഫ്‌നു കഴിയും. ''സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട പറഞ്ഞു.

യുവ റൈഡര്‍മാരെ  ഉദ്ദേശിച്ചു മികച്ച   പെര്‍ഫോമന്‍സും  നിലവിലെ യൂറോപ്യന്‍  ട്രെന്‍ഡും അതുല്യമായ ഡിസൈനും സംയോജിപ്പിച്ചിരിക്കുന്നു എന്നത് ജിക്‌സര്‍ എസ്എഫ്‌ന്റെ പ്രത്യേകതകളാണ്. ഈസി  സ്റ്റാര്‍ട്ട്, ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, സ്‌പോര്‍ട്ടി വീല്‍സ്, എല്‍ഇഡി ഹെഡ് ലൈറ്റ് എന്നിവയും   ജിക്‌സര്‍ എസ്എഫ്‌നെ   വ്യത്യസ്തമാക്കുന്നു. മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ജിക്‌സര്‍ എസ് എഫ് 250ന്റെ  കൊച്ചിയിലെ എക്‌സ് ഷോറൂം വില 1,70,655 രൂപയാണ്. ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് സോണിക് സില്‍വര്‍  എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ജിക്‌സര്‍ എസ് എഫ് 150ന്റെ  കൊച്ചിയിലെ എക്‌സ് ഷോറൂം വില 1,09,870 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com