ADVERTISEMENT

ഡാറ്റ്സണിന്റെ ചെറുകാർ റെഡിഗോയുടെ പുതിയ പതിപ്പ് വിപണിയിൽ. ഒരു ലീറ്റർ, 800 സിസി എൻജിനുകളിലായി ലഭിക്കുന്ന പുതിയ മോഡലിന്റെ വില 2.83 ലക്ഷം മുതൽ 4.77 ലക്ഷം രൂപ വരെയാണ്. ആദ്യ മോഡലിൽ നിന്ന് ചെറിയ വില വർധനവോടെ എത്തുന്ന റെഡിഗോയിൽ എഎംടി വകഭേദവുമുണ്ട്. ഒരു ലീറ്റർ മോഡലിലാണ് എഎംടി ഗിയർബോക്സ് നൽകിയിരിക്കുന്നത്. 

redigo-price
Redigo Kottayam ExShowroom Price

വളരെയധികം മാറ്റങ്ങളുമായിട്ടാണ് റെഡിഗോ വിപണിയിലെത്തുന്നത്. ക്രോം ആവരണമുള്ള വലിയ ഗ്രില്ലും എൽ ഷെയ്പ്പിലുള്ള ഡേറ്റം റണ്ണിങ് ലാംപുകളുമുണ്ട് പുതിയ മോഡലിൽ. സെഗ്മെന്റിലെ ആദ്യമായി എൽഇഡി ഫോഗ്‍‌ലാംപും റെഡിഗോയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ പുതിയ ബംബര്‍, അലോയ് വീലിനോട് സാമ്യമുള്ള ഡ്യുവൽടോൺ വീൽ കവറുകൾ, എൽഇഡി ടെയിൽ ലാംപ് തുടങ്ങി നിരവധി പുതുമകളുണ്ട്.

redigo-1

വാഹനത്തിന്റെ അടിസ്ഥാന ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഇന്റീരിയറിൽ കൂടുതൽ സ്ഥല സൗകര്യങ്ങളുമായിട്ടാണ് പുതിയ മോഡൽ എത്തിയത്. ഗ്രേ, സിൽവർ കോമ്പിനേഷനുള്ള സെന്റർ കൺസോൾ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പാർക്കിങ് ക്യാമറ, ടൂ ടോൺ ഫാബ്രിക് സീറ്റ് കവറുകൾ എന്നിവ പുതിയ മോഡലിലുണ്ട്.

redigo-2

ബിഎസ് 6 നിലവാരത്തിലുള്ള  54 ബിഎച്ച്പി കരുത്തും 72 എൻഎം ടോർക്കുമുള്ള 800 സിസി എൻജിനും  68 ബിഎച്ച്പി കരുത്തും 91 എൻഎം ടോർക്കുമുള്ള 1 ലീറ്റർ എൻജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. മാനുവൽ, ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്നീ ഗിയര്‍ബോക്സുകളിൽ പുതിയ വാഹനം ലഭിക്കും. 800 സിസി എൻജിന് ലീറ്ററിന് 20.71 കിലോമീറ്ററും 1 ലീറ്ററിന് 21.7 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഇന്ത്യയിൽ ഉടന്‍ നിലവില്‍ വരുന്ന ക്രാഷ് ടെസ്റ്റ് വിജയിക്കുന്ന രീതിയിലായിലാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ.

English Summary: 2020 Datsun Redigo Facelift Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com