ADVERTISEMENT

സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധമാക്കുന്ന എസ് പ്രസോ മാരുതി സുസുക്കി വിൽപ്പനയ്ക്കെത്തിച്ചു. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിൻ സഹിതമെത്തുന്ന ‘എസ് പ്രസോ സിഎൻജിക്കു 4.84 ലക്ഷം രൂപ മുതൽ 5.13 ലക്ഷം രൂപ വരെയാണു ഷോറൂം വില. എൽ എക്സ് ഐ, എൽ എക്സ് ഐ (ഒ), വി എക്സ് ഐ, വി എക്സ് ഐ (ഒ) വകഭേദങ്ങളിൽ സി എൻ ജിയിൽ ഓടുന്ന എസ് പ്രസോ വിൽപ്പനയ്ക്കുണ്ട്. 

മിഷൻ ഗ്രീൻ മില്യൻ പദ്ധതിയുടെ ഭാഗമായാണ് എസ് പ്രസോയുടെ എസ്–സി എൻ ജി വകഭേദം അവതരിപ്പിച്ചതെന്നും കമ്പനി അറിയിച്ചു. ഏതാനും ദിവസം മുമ്പാണു മാരുതി സുസുക്കി സി എൻ ജി ഇന്ധനമാക്കുന്ന സെലേരിയൊ പുറത്തിറക്കിയത്. ഫാക്ടറി ഫിറ്റഡ് എസ് സി എൻ ജി കിറ്റ് സഹിതമെത്തുന്ന എസ് പ്രസോയ്ക്കു കരുത്തേകുന്നത് ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ്. പെട്രോളിൽ ഓടുമ്പോൾ 67 ബി എച്ച് പി വരെ കരുത്തും 90 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനു പക്ഷേ ഇന്ധനം സി എൻ ജിയാവുന്നതോടെ ശേഷി 58 എച്ച് പി കരുത്തും 78 എൻ എം ടോർക്കുമായി കുറയും. സിഎൻജി ഇന്ധനമാവുന്ന പതിപ്പിൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർ ബോക്സാണു ട്രാൻസ്മിഷൻ. 

ഓരോ കിലോഗ്രാം സി എൻ ജിയിലും 31.2 കിലോമീറ്റർ ഓടാൻ എസ് പ്രസോ സിഎൻജിക്കാവുമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം. 55 ലീറ്ററാണ് ഇന്ധന ടാങ്കിന്റെ സംഭരണ ശേഷി. ഡ്യുവൽ ഇൻഡിപെൻഡന്റ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ്(ഇസിയു), ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റം എന്നിവയും കാറിലുണ്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണു മാരുതി സുസുക്കി സി എൻ ജി ഇന്ധനമാക്കുന്ന എസ് പ്രസോ പ്രദർശിപ്പിച്ചത്. സി എൻ ജി കിറ്റ് ഘടിപ്പിക്കുന്നതോടെ കാർ വിലയിൽ മുക്കാൽ ലക്ഷത്തോളം രൂപയുടെ വർധനയാണു നേരിടുന്നത്. 

‌മാരുതി സുസുക്കി എസ് പ്രസോ ശ്രേണിയുടെ ഡൽഹിയിലെ ഷോറൂം വില(ലക്ഷം രൂപയിൽ): 

സ്റ്റാൻഡേഡ്: 3.71

സ്റ്റാൻഡേഡ്(ഒ): 3.77

എൽ എക്സ് ഐ: 4.09

എൽ എക്സ് ഐ(ഒ): 4.15

എൽ എക്സ് ഐ സി എൻ ജി: 4.84

എൽ എക്സ് ഐ (ഒ) സിഎൻജി: 4.90

വി എക്സ് ഐ: 4.33

വി എക്സ് ഐ (ഒ): 4.39

വി എക്സ് ഐഎഎംടി: 4.76

വി എക്സ് ഐ(ഒ)എഎംടി: 4.82

വി എക്സ് ഐസിഎൻജി: 5.08

വി എക്സ് ഐ(ഒ)സിഎൻജി: 5.14

വി എക്സ് ഐപ്ലസ്: 4.56

വി എക്സ് ഐപ്ലസ് എഎംടി: 4.99

English Summary: Maruti Suzuki S Presso CNG Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com