ബിഎസ്6 എൻജിനുമായി ഹ്യുണ്ടേയ് ട്യൂസോൺ, വില 22.30 ലക്ഷം മുതൽ
Mail This Article
ഹ്യുണ്ടേയ് ട്യൂസോണിന്റെ പുതിയ പതിപ്പ് വിപണിയിൽ. ബിഎസ് 6 പെട്രോൾ, ഡീസൽ എൻജിനുകളുമായി എത്തിയ കാറിന്റെ വില 22.30 ലക്ഷം രൂപ മുതലാണ്. പെട്രോളിൽ ജിഎൽ (ഒ) (22.30 ലക്ഷം), ജിഎൽഎസ് (23.52 ലക്ഷം) എന്നിങ്ങനെ രണ്ട് വകഭേദങ്ങളും ഡീസലിൽ ജിഎൽ(ഒ) (24.35 ലക്ഷം), ജിഎൽഎസ് (25.56 ലക്ഷം), ജിഎൽഎസ് 4ഡബ്ല്യുഡി (27.03 ലക്ഷം) എന്നിങ്ങനെ മൂന്നു വകഭേദങ്ങളുമാണുള്ളത്.
ഏറെ പുതുമകളോടെയാണ് പുതിയ ട്യൂസോൺ എത്തിയത്. മാറ്റങ്ങൾ വരുത്തിയ ഗ്രിൽ, ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‍ലാംപ്, പുതിയ ബമ്പർ, 18 ഇഞ്ച് അലോയ് വീലുകൾ തുടങ്ങി പുറംഭാഗത്ത് ധാരാളം മാറ്റങ്ങളുണ്ട്. പൂർണ്ണമായും കറുപ്പ് തീമിലാണ് ഇന്റീരിയർ. ബ്ലൂലിങ്ക് കണക്ടഡ് കാര്‍ ഫീച്ചറുകള്‍ നല്‍കിയിട്ടുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക് അഡ്ജസ്റ്റ് പാസഞ്ചര്‍ സീറ്റ്, എട്ടു സ്പീക്കറുകൾ തുടങ്ങി നിരവധി ഫീച്ചറുകളും പുതിയ മോഡലിലുണ്ട്.
2.0 ലീറ്റര്‍ നാല് സിലിണ്ടര്‍ എൻജിനാണ് പെട്രോളിലും ഡീസലിലും. പെട്രോൾ എൻജിൻ 153 ബിഎച്ച്പി കരുത്തും 192 എന്‍എം ടോര്‍ക്കും നൽകും. ടര്‍ബോ ഡീസല്‍ എന്‍ജിന്റെ കരുത്ത് 182 ബിഎച്ച്പിയും പവറും 400 എന്‍എമ്മുമാണ്. പെട്രോള്‍ മോഡലില്‍ ആറ് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ഡീസല്‍ മോഡലില്‍ പുതിയ എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുമാണ് ഉപയോഗിക്കുന്നത്.
English Summary: Hyundai Tucson BS 6 Launched In India