വേഗം 100 കടക്കാൻ വെറും 3.3 സെക്കന്റ്, ബിഎംഡബ്ല്യു എം5 വിപണിയിൽ, വില 1.61 കോടി
Mail This Article
പുതിയ 5 സീരിസിന് പിന്നാലെ എം5 കോമ്പറ്റീഷൻ എഡിഷൻ പുറത്തിറക്കി ബിഎംഡബ്ല്യു. 4.4 ലീറ്റർ ട്വിൻ ടർബൊ 8 സിലിണ്ടർ പെട്രോൾ എൻജിൻ കരുത്തേകുന്ന വാഹനത്തിന് 625 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.3 സെക്കന്റുകൾ മാത്രം വേണ്ടിവരുന്ന കാറിന്റെ എക്സ്ഷോറൂം വില 1.61 കോടി രൂപയാണ്. പൂർണമായും ഇറക്കുമതി ചെയ്താണ് എം 5 കോമ്പറ്റീഷൻ എഡിഷൻ ഇന്ത്യയിലെത്തുക.
എം ബാഡ്ജിങ്ങോടു കൂടിയ കിഡ്നി ഗ്രിൽ, അഡാപ്റ്റീവ് എം സ്പെസിഫിക് സസ്പെൻഷൻ, എം സ്പോർട് എക്സ്ഹോസ്റ്റ്, എം ഹൈ പെർഫോമൻസ് കോംപൗണ്ട് ബ്രേക്, 20 ഇഞ്ച് എം ലൈറ്റ് അലോയ് വീലുകൾ, എം കാർബൺ എൻജിൻ കവർ എന്നിവ വാഹനത്തിലുണ്ട്. കൂടാതെ പതിയ അഡാപ്റ്റീവ് ഫുൾ എൽഇഡി ഹെഡ്‌ലാംപ്, ലേസർ ലൈറ്റ്, എൽ ആകൃതിയിലുള്ള ടെയിൽ ലാംപ് എന്നിവയുമുണ്ട്.
ഇന്റീരിയറില്‍ എം ബാഡ്ജിങ്ങുള്ള സീറ്റുകളാണ്. നാലു സോൺ ക്ലൈമറ്റ് കൺട്രോൾ, ബിഎംഡബ്ല്യു ജസ്റ്റർ കൺട്രോൾ, ആംബിയന്റ് ലൈറ്റിങ് പാക്കേജ്, 7.0 ഇഞ്ച് 3ഡി നാവിഗേഷൻ സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പുതിയ 5 സീരിസിലുണ്ട്. കൂടാതെ റിമോട്ട് കൺട്രോൾ പാർക്കിങ്, ബിഎംഡബ്ല്യു ഹെഡ്സ് അപ്പ് ഡിസ്പ്ലെ, റിവേഴ്സ് അസിസ്റ്റ്, പാർക്കിങ് അസിസ്റ്റ് എന്നിവയുമുണ്ട്.
English Summary: 2021 BMW M5 Competition Launched at Rs 1.62 Crore