1971 ലെ യുദ്ധവിജയത്തിന്റെ 50–ാം വാർഷികത്തിൽ പ്രത്യേക പതിപ്പ്, പുതിയ നിറങ്ങളിൽ ജാവ
Mail This Article
1971 ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധവിജയത്തിന്റെ 50–ാം വർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജാവ ക്ലാസിക്കിനും 42 നും പ്രത്യേക പതിപ്പ് പുറത്തിറക്കിയ ജാവ. ഖാക്കി, മിഡ്നൈറ്റ് ഗ്രേ എന്നീ നിറങ്ങളിൽ എത്തിയ ബൈക്കിന്റെ എക്സ് ഷോറൂം വില 1.93 ലക്ഷം രൂപയാണ്. ഫോര്‍ട്ടി ടൂ മോഡലിനെക്കാള്‍ 15,000 രൂപയും ക്ലാസിക് ജാവയെക്കാള്‍ 6000 രൂപയും അധിക വിലയിലാണ് പ്രത്യേക പതിപ്പിന്. ബൈക്കുകളുടെ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.
മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ഹെഡ്‌ലാമ്പ് ബെസല്‍, സസ്‌പെന്‍ഷന്‍ ഫോര്‍ക്ക്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, പെട്രോള്‍ ടാങ്കിലെ ആര്‍മി എംബ്ലവും ത്രിവര്‍ണത്തില്‍ മൂന്ന് ലൈനുകളും പ്രത്യേക പതിപ്പിലുണ്ട്. കൂടാതെ 1971-2021 സ്‌പെഷല്‍ എഡിഷന്‍ ബാഡ്ജിങ്ങും ഇന്ധനടാങ്കില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
എൻജിനിൽ മാറ്റങ്ങളൊന്നുമില്ല. 26.9 ബിഎച്ച്പി കരുത്തും 272 എന്‍എം ടോര്‍ക്കും നൽകുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിൻ തന്നെയാണ് പ്രത്യേക പതിപ്പിലും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.
English Summary: Jawa Motorcycles launches Khakhi, Midnight Grey colours to mark 1971 war victory