ആരും കൊതിക്കും പെർഫോമൻസ്, ഹ്യുണ്ടേയ് ഐ20 എൻ ലൈൻ വിപണിയിൽ; വില 9.84 ലക്ഷം മുതൽ
Mail This Article
പ്രീമിയം ഹാച്ച്ബാക് ഐ20യുടെ പെർഫോമൻസ് പതിപ്പ് ഐ20 എൻലൈനുമായി ഹ്യുണ്ടേയ്. എൻ 6(ഐഎംടി), എൻ 8 (ഐഎംടി), എൻ 8 (ഡിസിടി) എന്നീ മൂന്നു വകഭേദങ്ങളിൽ പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില യഥാക്രമം 9.84 ലക്ഷം രൂപ, 10.87 ലക്ഷം രൂപ, 11.75 ലക്ഷം രൂപ എന്നിങ്ങനെയാണ്.
ഒരു ലീറ്റർ ടർബൊ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 120 പിഎസ് കരുത്തും 172 എൻഎം ടോർക്കുമുണ്ട്. സ്പോർട്ടി ടൂ ടോൺ ഡ്യൂവൽ ടോൺ ബംബർ, അത്‌ലറ്റിക് റെഡ് മുൻ സ്കീഡ് പ്ലേറ്റുകൾ, ചുവപ്പൻ കാലിപെറോടു കൂടിയ മുൻ ഡിസ്ക് ബ്രേക്, എൻ ലോഗോയുള്ള മൂന്ന് സ്പോക്ക് സ്റ്റിയറിങ് വീല്‍ തുടങ്ങി 27 പ്രത്യേകതകളോടെയാണ് എൻലൈൻ വിപണിയിലെത്തിയത്.
അഞ്ച് വർഷം അല്ലെങ്കിൽ 40000 കിലോമീറ്റർ, 4 വർഷം അല്ലെങ്കിൽ 50000 കിലോമീറ്റർ, 3 വർഷം അല്ലെങ്കിൽ 100000 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് തരം വാറന്റി ഓപ്ഷനോടെയാണ് വാഹനം വിപണിയിലെത്തിയത്. നേരത്തെ വാഹനത്തിന്റെ ബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. ഹ്യുണ്ടേയ്‌യുടെ പെർഫോമൻസ് ഡിവിഷനായ എൻലൈന്റെ ഇന്ത്യയിലെ ആദ്യ വാഹനമാണ് ഐ20 എൻലൈൻ.
English Summary: Hyundai i20 N Line Launched at Rs. 9.84 Lakh