അതിരിടാത്ത ആഡംബരവുമായി പുതിയ ക്യൂ 7, വില 79.99 ലക്ഷം രൂപ മുതൽ
Mail This Article
ഔഡിയുടെ പ്രീമിയം എസ്‌യുവി ക്യൂ7 ന്റെ പുതിയ മോഡൽ വിപണിയിൽ. രണ്ടു വകഭേദങ്ങളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ പ്രീമിയം പ്ലസ് മോഡലിന് 79.99 ലക്ഷം രൂപയും ടെക്നോളജി മോഡലിന് 88.33 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. വിപണിയിലെത്തുന്നതിന് മുന്നോടിയായി വാഹനത്തിന്റെ നിർമാണം ഔഡി ഡിസംബറിൽ തന്നെ ആരംഭിച്ചിരുന്നു, ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങിയിരുന്നു.
പെട്രോൾ എൻജിൻ മാത്രമായിട്ടാണ് പുതിയ ക്യൂ 7 എത്തിയത്. 3 ലീറ്റർ വി6 ടിഎഫ്എസ്ഐ പെട്രോൾ എൻജിന് 340 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.
വെർട്ടിക്കൽ സ്ലാറ്റ്സുകളോടുകൂടിയ സിംഗിൾ ഫ്രെയിം ഗ്രിൽ, റീഡിസൈൻ ചെയ്ത ബംബർ, മെട്രിക്സ് എൽഇഡി ഹെഡ്‌ലാംപ്, 19 ഇഞ്ച് അലോയ് വീലുകൾ, ബൂട്ട് ലിഡിലെ സിൽവർ ഇൻസേർട്ടുകൾ, റീ ഡിസൈൻഡ് എൽഇഡി ടെയിൽ ലാംപ് എന്നിവയുണ്ട് പുതിയ മോഡലിന്. ഔഡി വെർച്യുവൽ കോക്പിറ്റ്, വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 19 സ്പീക്കറുകളും 16 ചാനൽ ആംപ്ലിഫയറോടു കൂടിയ ത്രീ ഡി സറൗണ്ട് സിസ്റ്റം, എയർ അയണൈസർ, അരോമാറ്റൈസേഷൻ, ലൈൻ ഡിപ്പാർചർ വാണിങ്, നാലു സോൺ എസി തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ടാകും.
English Summary: Audi Q7 Facelift Launched in India