ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദങ്ങളുടെ വില 23.79 ലക്ഷം മുതൽ
Mail This Article
ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദങ്ങളുടെ വില 23.79 ലക്ഷം മുതൽ 25.43 ലക്ഷം രൂപ വരെ. വിഎക്സ് 7 സീറ്റ്, മോഡലിന് 23.79 ലക്ഷം രൂപയും വിഎക്സ് എട്ടു സീറ്റ് മോഡലിന് 23.84 ലക്ഷം രൂപയും ഇസഡ് എകസ് 7 സീറ്റ് മോഡലിന് 25.43 ലക്ഷം രൂപയുമാണ് വില. നേരത്തെ ജി, ജിഎക്സ് വകഭേദങ്ങളുടെ വില ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 19.13 ലക്ഷം രുപയും 19.99 ലക്ഷം രൂപയുമാണ് ഈ മോഡലുകളുടെ വില.
ബുക്കിങ് അധികമായതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിർത്തി വച്ചിരുന്നു. തുടർന്നാണ് ചെറിയ മാറ്റങ്ങളും ഡീസൽ എൻജിനുമായി 2023 ക്രിസ്റ്റയെ ടൊയോട്ട വിപണിയിൽ എത്തിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വിൽപനയ്ക്കുണ്ടാകും. മുൻഭാഗത്ത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ എത്തിയിരിക്കുന്നത്. നാലു വകഭേദങ്ങളിൽ ഏഴ്, എട്ട് സീറ്റ് പതിപ്പുകളാണ് ഇന്നോവ ക്രിസ്റ്റ വിൽപനയ്ക്ക് എത്തുക. 2.4 ഡീസൽ എൻജിനാണ് ക്രിസ്റ്റയിൽ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ലഭിക്കുക. ഇക്കോ, പവർ ഡ്രൈവ് മോഡലുകളും പുതിയ മോഡലിലുണ്ട്.
പുതിയ ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോള്‍, സെക്കൻഡ് റോയിലെ പിക്നിക് ടേബിൾ, ലതർ സീറ്റുകൾ എന്നിവയുണ്ട്. കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സുരക്ഷയ്ക്കായി ഏഴ് എയർബാഗുകൾ, മുൻ പിൻ പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുണ്ട്.
English Summary: Toyota Kirloskar Motor Announces Prices of Top Grades of The New Innova Crysta