ടിപ്പറുകളിൽ ഭീകരൻ ഈ അശോക് ലെയ്‌ലൻഡ്
Mail This Article
ഇന്ത്യയ്ക്ക് സ്വതന്ത്രം ലഭിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം 1948 ലാണ് അശോക് മോട്ടോഴ്സ് സ്ഥാപിക്കുന്നത്. ഇംഗ്ലണ്ടിലെ ഓസ്റ്റിന്‍ മോട്ടര്‍ കമ്പനിയുമായി സഹകരിച്ച് 1948 മുതല്‍ കുറച്ചു നാള്‍ കാറുകളുണ്ടാക്കിയതിനു ശേഷമാണ് ലോറിയും ബസും നിര്‍മിക്കാനാരംഭിച്ചത്. 1950ല്‍ ബ്രിട്ടനിലെ ലെയ്‌ലന്‍ഡ് മോട്ടോഴ്‌സില്‍നിന്ന് ലോറികള്‍ ഇറക്കുമതി ചെയ്യാനും കൂട്ടിയോജിപ്പിക്കാനും വില്‍ക്കാനുമുള്ള അവകാശം അശോക് മോട്ടോഴ്‌സ് സ്വന്തമാക്കിയപ്പോഴായിരുന്നു അശോക് ലെയ്‌ലന്‍ഡിന്റെ ജനനം.
നമ്മുടെ ഗ്രാമങ്ങളുടേയും നഗരങ്ങളുടേയും എന്തിന് രാജ്യത്തിന്റെ മുഴുവൻ വികസനത്തിൽ അശോക് ലെയ്‍ലൻഡിന്റെ പങ്ക് വിസ്മരിക്കാനാകില്ല. ടോറസ് എന്ന അശോക് ലെയ്‌ലൻഡ് ഹെവി ഡ്യൂട്ടി ട്രക്കിന്റെ പേരിലാണ് ഇന്ന് ബ്രാൻഡ് ഭേദമന്യേ ഒട്ടുമിക്ക ഹെവി ഡ്യൂട്ടി ടിപ്പറുകളും അറിയപ്പെടുന്നത്. ടോറസ് വിഭാഗത്തിൽ പെടുത്താവുന്ന അശോക് ലെയ്‌ലൻഡിന്റെ ഏറ്റവും പുതിയ ടിപ്പറുകളിലൊന്നാണ് 4220 ടിയു.
ഇന്ന് ഇന്ത്യൻ വിപണിയിലുള്ള ഏറ്റവും വലിയ ടിപ്പറുകളിലൊന്നാണിത്. അശോക് ലെയ്‌ലൻഡിന്റെ എച്ച് സീരിസ് ഹെവി ഡ്യൂട്ടി എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 2400 ആർപിഎമ്മിൽ 200 ബിഎച്ച്പി കരുത്ത് 1200 മുതൽ 2000 വരെ ആർപിഎമ്മിൽ 700 എൻഎം ടോർക്കും നൽകും ഈ എൻജിൻ. ഒമ്പത് സ്പീഡ് ആണ് ഗിയർബോക്സ്.
ഇന്ത്യൻ നിരത്തിൽ അശോക് ലെയ്‌ലൻഡ് അവതരിപ്പിച്ച മോഡുലാർ കൺസെപ്റ്റിൽ തന്നെയാണ് ഈ വാഹനത്തിന്റെയും നിർമാണം. മികച്ച പെർഫോമൻസും കുറഞ്ഞ കോസ്റ്റ് ഓഫ് ഓണർഷിപ്പുമാണ് മോഡുലാർ കൺസെപ്റ്റുകളുടെ പ്രത്യേകത. ഐഇജിആർ ടെക്നോളജിയുള്ള എൻജിന് സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ് അശോക് ലെയ്‌ലൻഡ് വാഗ്ദാനം ചെയ്യുന്നത്. മികച്ച സുരക്ഷയ്ക്കായി 10 ബാർ ബ്രേക് സിസ്റ്റം നൽകിയിരിക്കുന്നു. ഡ്രൈവിങ് ആയാസരഹിതമാക്കുന്നു 9 സ്പീഡ് ട്രാൻസ്മിഷൻ. മാറ്റങ്ങൾ കിറുകൃത്യം. കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിക്കും മികച്ച പ്രകടനത്തിനുമായി ഹെവി ഡ്യൂട്ടി റിയർ ആക്സിൽ. കുടുക്കം കുറഞ്ഞ യാത്രയ്ക്കായി മുന്നിൽ ഷോക്ക് അബ്‌സോർബറും ആന്റി റോൾബാറും ചേർന്ന പരാബോളിക് ഹെവിഡ്യൂട്ടി സസ്പെൻഷൻ.
വീതിയേറിയ നല്ല കുഷനുള്ള, റിക്ലൈൻ ചെയ്യാവുന്ന സീറ്റുകളാണ് ക്യാബിനിൽ. കാറുകൾക്കു തുല്യം സപ്പോർട്ട് നൽകുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് സ്റ്റിയറിങ്, വലിയ മീറ്റർ കൺസോൾ. നിലവാരമുള്ള ഡാഷ്ബോർഡും ഡോർപാഡുകളും. എസി ഘടിപ്പിക്കാനുള്ള സൗകര്യം. ക്യാബിനിലുള്ള അനാവശ്യ കുലുക്കം മുതല്‍ ഡ്രൈവറുടെ സുഖ സൗകര്യത്തിനുള്ള ചെറുകാര്യങ്ങള്‍ വരെ പരിഗണിക്കപ്പെട്ടിട്ടുണ്ട്.. ക്യാബിൻ സുരക്ഷയ്ക്കായി ആന്റി റോഡ് ബാർ, മെറ്റൽ ബംബർ തുടങ്ങിയ നൽകിയിട്ടുണ്ട്.
മറ്റ് അശോക് ലെയ്‌ലൻഡ് വാഹനങ്ങളെപ്പോലെ വിലയും പരിപാലനച്ചെലവും കുറവാണ് ഈ ടിപ്പറിനും. എല്ലാ ഘടകങ്ങളും കാലം തെളിയിച്ച ലെയ്‌ലന്‍ഡ് ഈടില്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്നതിനാല്‍ വില കാര്യമായിത്തന്നെ കുറയും. അറ്റകുറ്റപ്പണിയും സ്‌പെയര്‍ പാര്‍ട്‌സ് ചെലവും തീരെക്കുറവ്. സംഭവം ലെയ്‌ലന്‍ഡ് ആയതിനാല്‍ വില്‍പനാനന്തര സേവനവും എല്ലാ കോണിലും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9633008019
English Summary: Know More About Ashok Leyland 4220 TU Tipper