ജിഐസിസി കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി
Mail This Article
ഗോൾവേ∙ അയർലണ്ടിലെ പത്ത് പ്രമുഖ ഫുട്ബോൾ ടീമുകൾ വാശിയോടെ ഏറ്റുമുട്ടിയ ഗോൾവേയിലെ ഫുട്ബോൾ മാമാങ്കത്തിൽ ഡബ്ലിൻ ഓൾ സ്റ്റാർസ് സഡൻ ഡെത്തിലൂടെ ഗോൾവേ ഗാലക്സി എഫ്സിയെ മറികടന്നു പ്രഥമ ജിഐസിസി കപ്പ് കരസ്ഥമാക്കി. മികവുറ്റ സംഘാടനത്താലും ഫുട്ബോൾ അസോസിയേഷൻ ഓഫ് അയർലണ്ടിന്‍റെ ഔദ്യോഗിക റഫറിമാരാലും നിയന്ത്രിക്കപ്പെട്ട ഫുട്ബോൾ ടൂർണമെന്റ് കളിക്കാരിലും കാണികളിലും ഒരേപോലെ ആവേശം ജനിപ്പിക്കുന്നതായിരുന്നു.
പത്തു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ലീഗ് മത്സരങ്ങൾക്ക് ശേഷം ഐറീഷ് ബ്ലാസ്റ്റേഴ്‌സ് ഓൾ സ്റ്റാർസ്, റിപ്പബ്ലിക്ക് ഓഫ് കോർക്ക് എഫ് സി, ഡബ്ലിൻ ഓൾ സ്റ്റാർസ് എഫ് സി, ഗോൾവേ ഗാലക്സി എഫ് സി എന്നീ ടീമുകൾ സെമി ഫൈനലിൾ ഏറ്റുമുട്ടി.
ഫൈനലിൾ ഡബ്ലിൻ ഓൾ സ്റ്റാർസ് ടീമും ഗോൾവേ ഗാലക്സി എഫ്സിയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൾ അവസാനിച്ചതിന് ശേഷം ആവേശകരമായ പെനാൾറ്റി ഷൂട്ട് ഔട്ടിലേയ്ക് മത്സരം നീണ്ടു. വീണ്ടും സമനിലയിലായ മത്സരത്തിൽ സഡൻ ഡത്തിലൂടെ ഡബ്ലിൻ ഓൾ സ്റ്റാർസ് വിജയികളായി. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ ആയി ഡബ്ലിൻ ഓൾ സ്റ്റാർസ് ന്‍റെ ലെസ് ലീ അഗസ്റ്റിൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ടോപ് സ്കോറെർ അവാർഡ് ടിവൈൻസ് വിനുവും, പ്ലയെർ ഓഫ് ദി ടൂർണമെന്റ് അവാർഡ് ജിത് റെജ് വിയും കരസ്ഥമാക്കി. ച്ചപ്പോൾ റണ്ണേഴ്‌സ് അപ്പ് ട്രോഫിയും മെഡലുകളും ജിഐസിസി പ്രസിഡന്റ് ജോസഫ് തോമസ് സമ്മാനിച്ചു. വ്യക്തിഗത സമ്മാനങ്ങൾ ജോൺ മംഗലം വിതരണം ചെയ്തു.
ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിക്കു വേണ്ടി സെക്രട്ടറി റോബിൻ ജോസ്, ജോസ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്ത എല്ലാ ടീമുകൾക്കും, പ്രോത്സാഹിപ്പിച്ചവർക്കും, ചീഫ് ഗസ്റ്റ് മാർട്ടീന ഓ കോണർ, സ്പോൻസർമാരായ കറി ആൻഡ് സ്‌പൈസ്, റോയൾ കാറ്ററേഴ്സ് എന്നിവർക്കും പ്രത്യേകം നന്ദി അറിയിച്ചു.