ജര്‍മനിയിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ചു
Mail This Article
ബര്‍ലിന്‍∙ ജര്‍മനിയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ ശിക്ഷാ വിധികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍ന്ത്രയാസ് ഷൊയര്‍ പദ്ധതി തയാറാക്കി. ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് പൊതു നിരത്തുകളില്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ നിയമ നിര്‍മാണങ്ങളും ഭേദഗതികളും കൂടി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.
എമര്‍ജന്‍സി ലെയ്നുകള്‍, സൈക്കിള്‍ പാതകള്‍, സെക്കന്‍ഡ് റോ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം. സൈക്കിള്‍ പാത്തില്‍ പാര്‍ക്ക് ചെയ്യുന്നതിന് 15 യൂറോയുള്ള ഫൈന്‍ 100 യൂറോയാക്കി ഉയര്‍ത്തി. അനധികൃതമായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് 320 യൂറോ ഫൈനും ഒരു മാസത്തെ ലൈസന്‍സ് സസ്പെന്‍ഷനുമാണ് പരിഗണിക്കുന്നത്.
ഈ വര്‍ഷം തന്നെ ഭേദഗതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹൈവേ കോഡില്‍ സമൂല അഴിച്ചുപണി നടത്തിയാല്‍ മാത്രമേ ഇതു പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.
ഹൈവേ കോഡിന്‍റെ പരിഷ്കരണത്തിന് ബുണ്ടസ്ടാഗും ബുണ്ടസ്റാറ്റും അനുമതി നല്‍കിയാലേ നിയമം പ്രാബല്യത്തിലാവുകയുള്ളു.സൈക്ലിംഗ് സുരക്ഷിതമാക്കണം, കാര്‍പൂളിംഗ് മികച്ചതായിരിക്കണം, തെറ്റു ചെയ്യുന്ന ആരെയും രക്ഷപെടാന്‍ അനുവദിയ്ക്കില്ല. എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. എല്ലാവരുടെയും ജീവിതത്തിന് ഒരേ വിലയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
പരിസ്ഥിതി സംരക്ഷണം എല്ലാവരും പാലിയ്ക്കണം. ഡ്രൈവര്‍ മണിക്കൂറില്‍ 30 കിലോമീറ്ററില്‍ ഓടേണ്ട ഭാഗത്ത് അങ്ങനെതന്നെ ആയിരിക്കണം.ഇതു തെറ്റിച്ചാല്‍ 100 യൂറോയും ഒരു പോയിന്‍റും നഷ്ടപ്പെടും.