മാർ ജോസഫ് സ്രാമ്പിക്കൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Mail This Article
×
ലണ്ടൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമിൽ നടന്ന, യൂറോപ്പിലുള്ള പൗരസ്ത്യ മെത്രാന്മാരുടെ സമ്മേളനത്തിലാണ് മാർ സ്രാമ്പിക്കൽ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ കണ്ടത്. രൂപതയെക്കുറിച്ചു പരിശുദ്ധ പിതാവിനോട് സംസാരിച്ചെന്നും അദ്ദേഹത്തിന്റെ പ്രത്യേക ആശീർവാദം ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് ലഭിച്ചെന്നും മാർ സ്രാമ്പിക്കൽ അറിയിച്ചു.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രുഷ ചെയ്യുന്ന മെത്രാന്മാരെ പരിചയപ്പെടാനും സംസാരിക്കാനും അവസരം ലഭിച്ചതും ഏറെ അനുഗ്രഹപ്രദമായിരുന്നെന്നു മാർ സ്രാമ്പിക്കൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.