ജർമൻ സോഷ്യലിസ്റ്റ് പാർട്ടിയ്ക്ക് ഇരട്ട നേതൃത്വം
Mail This Article
ബർലിൻ ∙ ജർമൻ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിക്ക് ഇരട്ട നേതൃത്വം. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നടന്ന പാർട്ടിയുടെ ദേശീയ കൺവൻഷനിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
നോർബർട്ട് വാൾട്ടർ ബോർയാൻസും (67), സാസ്ക്കാ ഇസ്ക്കനു (58) നു മാണ് പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നത്. അഞ്ച് പുതിയ വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ടവർ ഏറെയും ചാൻസലർ മെർക്കലിന്റെ കടുത്ത വിമർശകരാണ്. നിലവിലെ വിശാലമുന്നണി സർക്കാരിൽ പങ്കാളിയായ സോഷ്യലിസ്റ്റുകൾ അധികാരം ഒഴിഞ്ഞ് പ്രതിപക്ഷമായി നിലകൊള്ളണമെന്ന് വാദിക്കുന്ന നേതൃത്വമാണ് ഇപ്പോൾ അധികാരമേറ്റിരിക്കുന്നത്.
2021 വരെ അധികാരത്തിൽ തുടരണമോ എന്നതു പുതിയ നേതൃത്വം ഇനി ചിന്തിക്കും. പാർട്ടിക്ക് ഇപ്പോൾ കേവലം പതിനൊന്ന് ശതമാനം ജനപിന്തുണ മാത്രമാണുള്ളത്. നൂറ്റിഅൻപത് വർഷത്തിലധികം ചരിത്രപാരമ്പര്യമുള്ള സോഷ്യലിസ്റ്റ് പാർട്ടി ഇപ്പോൾ ജനങ്ങളുടെയിടയിൽ കൂപ്പു കുത്തുന്ന കാഴ്ചയാണുള്ളത്.