ഇന്ത്യക്കാർക്ക് സഹായഹസ്തവുമായി വേൾഡ് മലയാളി ഫെഡറേഷൻ
Mail This Article
മിലാൻ ∙ കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന്, നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിക്കാതെ ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിൽ എയർപോർട്ടുകളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്ക് സഹായഹസ്തവുമായി വേൾഡ് മലയാളി ഫെഡറേഷൻ. കഴിഞ്ഞ പത്താം തീയതി WMF ഇറ്റലി കോ-ഓഡിനേറ്റർ ലിജോ ജോസഫിന് ലഭിച്ച ഒരു ഫോൺകോളിൽ നിന്നാണ് ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ ലോകമറിയുന്നത്. തങ്ങളുടെ ദുരിതം വെളിപ്പെടുത്തി എയർപോർട്ടിൽനിന്ന് ഒരു വിദ്യാർഥി അദ്ദേഹത്തെ വിളിക്കുകയും കാര്യങ്ങൾ വിശദീകരിക്കുന്ന വിഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. ലിജോ ജോസഫ് ആ വ്ഡിയോ WMF ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, വൈസ് ചെയർപേഴ്സൺ ആനി ലിബു എന്നിവർക്ക് അയച്ചുകൊടുത്തു.
അന്നേ ദിവസം ദുബായ് എയർപോർട്ടിൽ കുടുങ്ങിപ്പോയ ഫാമിലിയെ രക്ഷിക്കാൻ സഹായിച്ചത് Shalina Kizhakevittil, Emirates Duty Manager (ദുബായ്) ആണ്, ഈ അവസരത്തിൽ WMF ന്റെ നന്ദി അറിയിക്കുന്നു.
വിദ്യാർഥികൾ അയച്ചു തന്നാ വിഡിയോ നോർക്ക അധികൃതർക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറുകയും കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുകയും ചെയ്തു. പരിഹാരത്തിനാവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തു. 11 തീയതി ഇറ്റലിയിലെ റോം, മിലാൻ, വെനീസ്, ജെനോവ എന്നീ എയർപോർട്ടുകളിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് രൂപീകരിച്ചു.
നാട്ടിലെ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് ആനി ലിബു, ബിന്ദു ഉൾപ്പെടെയുള്ളവരും ഇറ്റലിയിലെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ലിജോ കെ ജോസഫും ഉൾപ്പെടുന്ന ആ ഗ്രൂപ്പ്, ഇറ്റലിയിൽ എയർപോർട്ടിൽ കഴിയുന്നവരുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും, പാർലമെൻറ് അംഗങ്ങളായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ജോസ് കെ മാണി, ആരിഫ്, ബെന്നി ബഹനാൻ, ശശി തരൂർ എന്നിവർക്ക് കൈമാറുകയും ചെയ്തു.
ഇറ്റലിയിലെ വിവിധ പ്രവാസി സംഘടനകളെ ഉൾപ്പെടുത്തി സിസിലിയ മുതൽ മിലാൻ വരെയുള്ള എല്ലാ സാമൂഹ്യ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച covid- 19 അവാർനെസ്സ്, ഈ ഗ്രൂപ്പുവഴി ഓരോ പ്രദേശത്തെയും എയർപോർട്ടുകളിൽ ഉള്ളവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും (ഫുഡ്, ഫിനാൻസ്) നൽകുന്നതിന് വേൾഡ് മലയാളി ഫെഡറേഷൻ നേതൃത്വം നൽകി. മറ്റ് സംഘടനകളുടെ സഹകരണവും ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതുണ്ട്.
എല്ലാവരുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി മാർച്ച് 13ന് ഇരുപതോളം വിദ്യാർഥികളെ എമിറേറ്റ് ഫ്ലൈറ്റിൽ നാട്ടിലേക്ക് കയറ്റിവിടുവാൻ സാധിച്ചു എന്നുള്ളത് വലിയ നേട്ടമായി. ബാക്കിയുള്ള റോമിലെ വിദ്യാർഥികൾക്ക് എംബസിയുടെ സഹായത്തോടെ പരിശോധനകൾ നടത്തുന്നതിന് സൗകര്യം ഒരുക്കുകയും താമസ സൗകര്യം ഒരുക്കുകയും ചെയ്‌തു. മൊത്തം 120 സ്റ്റുഡന്റസ് ഇപ്പോൾ മെഡിക്കൽ ടീമിന് സാമ്പിൾ കൊടുത്ത് നാട്ടിൽ പോകുന്നതിനായി wait ചെയ്യുന്നു.
ഇതേസമയം മിലാൻ എയർപോർട്ടിൽ നിന്ന് 211 പേർ നാട്ടിലേക്ക് തിരിച്ചു, അവർ ഡൽഹിയിൽ മിലിറ്ററി ക്യാമ്പിൽ ക്വാറന്റീനിൽ കഴിയുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ഇവർക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളും വേൾഡ് മലയാളി ഫെഡറേഷനും മറ്റു സംഘടനകളും ചേർന്നാണ് നൽകിവരുന്നത് . ബാക്കിയുള്ള വിദ്യാർത്ഥികളെയും എത്രയും പെട്ടെന്നുതന്നെ നാട്ടിലെത്തിക്കാൻ കഴിയും എന്നു തന്നെയാണ് പ്രതീക്ഷ. സഹായിച്ച എല്ലാ ജനപ്രതിനിധികൾക്കും സംഘടനകൾക്കും WMF നന്ദി അറിയിക്കുന്നു.
വിവരങ്ങൾക്ക് : ആനി ലിബു +919656666270, ലിജോ ജോസഫ് +393393255672, ബിന്ദു സത്യജിത് +919946699000