ജർമനി 2021 ആദ്യപാദം കോവിഡ് വാക്സിൻ വിപണിയിലെത്തിക്കുമെന്നു സൂചന
Mail This Article
ബർലിൻ ∙ ജർമനി 2021 ആദ്യപാദത്തിൽ കോവിഡ് വാക്സിൻ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ മാധ്യമങ്ങളെ അറിയിച്ചു. ജർമനിയിൽ കോവിഡ് വാക്സിൻ വികസിപ്പിക്കാൻ മൂന്നു പ്രമുഖ ഔഷധനിർമ്മാണ കമ്പനികൾ പണിയെടുക്കുകയാണെന്നും ഉടനടി ഫലം കണ്ടെത്തുമെന്നും ഗവേഷകമന്ത്രി അനിയ കാർലിസിക്കും അവകാശപ്പെട്ടു.
ജർമനിയിലെ മെർക്കലിന്റെ വിശാലമുന്നണി സർക്കാർ ഇതിനായി 94 ദശലക്ഷം യൂറോ മുടക്കി കഴിഞ്ഞതായും 750 മില്യൻ യൂറോ കൂടി തുടർന്നുള്ള ഗവേഷണത്തിനായി മുതൽ മുടക്കുകയാണെന്നു മന്ത്രി സഫാൻ തുടർന്നു മാധ്യമങ്ങളോട് പറഞ്ഞു. ജർമനിയിൽ കോവിഡ് വാക്സിൻ ജനങ്ങളിൽ നിർബന്ധമായി അടിച്ചേൽപ്പിക്കില്ലെന്നും തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഹൃദ്രോഗം, കാൻസർ, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവർക്കായിരിക്കും കോവിഡ് വാക്സിൻ കുത്തിവയ്ക്കുകയെന്നു ജർമൻ ആരോഗ്യമന്ത്രി പറഞ്ഞു.
ജർമൻ ജനതയിൽ 60 ശതമാനം പേരും വാക്സിൻ ഉപയോഗിച്ചാൽ കോവിഡ് ബാധ നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് മന്ത്രി തുടർന്ന് അറിയിച്ചു.