യൂറോപ്പിൽ ശരത്ക്കാലം ആരംഭിക്കുന്നു; വരുന്നു ഗോൾഡൻ ഒക്ടോബർ
Mail This Article
×
ബർലിൻ ∙ യൂറോപ്പിൽ വേനൽക്കാലം പടിയിറങ്ങുന്നു. അടുത്ത ചൊവ്വാഴ്ച ഇവിടെ ശരത്ക്കാലത്തിന് തുടക്കം കുറിക്കും. ശരത്ക്കാലത്ത് ഈ പ്രാവശ്യം പ്രസന്ന കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ സൂചന നൽകുന്നത്.
പകൽ സമയം താപനില ഇരുപത് സെൽഷ്യസ് ഗ്രേഡിന് താഴെയായിരിക്കും. രാത്രികാലങ്ങളിൽ ശൈത്യത്തിലേക്ക് കൂപ്പു കുത്തുകയില്ല.
മഴയും കാറ്റും വഴിമാറി നിൽക്കും. അതിപ്രസന്നമായ കാലാവസ്ഥയാണ് ഒക്ടോബറിൽ കാത്തിരിക്കുന്നതെന്ന് ജർമൻ കാലാവസ്ഥ നിരീക്ഷകൻ ഡോമിനിക് യുംഗ് മാധ്യമങ്ങളെ അറിയിച്ചു. ജർമനിയിൽ പഴമക്കാർ ഇഷ്ടപ്പെടുന്ന ഗോൾഡൻ ഒക്ടോബറായിരിക്കും വരാൻ പോകുന്നതെന്നാണു സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.