ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ ദിനംതോറും പതിനായിരത്തിലധികം പേർക്ക് കോവിഡ് ബാധ ഉണ്ടാകുന്നതിൽ സർക്കാരിന് കടുത്ത ആശങ്ക. ഇന്ന് പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം 11409 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമനിയിൽ കോവിഡ് ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ 42 പേർ കൂടി കോവിഡ് മൂലം മരണമടഞ്ഞതോടെ മരണസംഖ്യ ആകെ 10098 ആയി ഉയർന്നു. ജർമനിയിൽ ആകെ 112500 പേരെ കോവിഡ് ബാധിച്ചിട്ടുണ്ട്. ജർമനിയിൽ കോവിഡ് വ്യാപനത്തിന് തടയിടാൻ ചാൻസലർ മെർക്കൽ അടുത്തു തന്നെ പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്ന്  റിപ്പോർട്ട് ഉണ്ട്.

ഭാഗീകമായ ലോക്ഡൗൺ വരെ മെർക്കലിന്റെ നടപടികളിൽ വരുമെന്ന് സൂചനയുണ്ട്. നാളെ പതിനാറ് മുഖ്യമന്ത്രിമാരുമായി മെർക്കൽ കോവിഡ് വ്യാപനത്തെപ്പറ്റി വിശദമായി ചർച്ചകൾ നടത്തിയ ശേഷമെ അന്തിമ പ്രഖ്യാപനം നടത്തുകയുള്ളൂ. വ്യാഴാഴ്ച ചാൻസലർ മെർക്കൽ ജർമൻ പാർലമെന്റിൽ നടപടികൾ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com