ജർമനിയിൽ കോവിഡ് വ്യാപനം കുതിക്കുന്നു
Mail This Article
×
ബർലിൻ ∙ ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിതരുടെ സംഖ്യ 18,681യായി ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം കോവിഡ് മൂലം 77 പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 10,349 ആയി ഉയർന്നു.
ജർമനിയിൽ നിലവിൽ ആകെ 1, 43,000 പേർക്ക് കോവിഡ് ബാധയുള്ളതായി പ്രമുഖ ലാബായ റോബർട്ട് കോഹ് വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കിൽ പറയുന്നു.
കോവിഡ് മൂലം രാജ്യം ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്ന് ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ പുറത്ത് വിട്ട ഒരു വാർത്താകുറിപ്പിൽ പറയുന്നു. നവംബർ രണ്ടു മുതൽ രാജ്യത്ത് നിലവിൽ വരുന്ന കോവിഡ് നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കണമെന്നും പൂർണ്ണമായ ഒരു ലോക്ഡൗൺ ഒഴിവാക്കാൻ ഈ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും മന്ത്രി തുടർന്ന് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.