ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ നവംബർ അവസാനം വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ ലൈറ്റ് ചാൻസലർ അംഗല മെർക്കൽ 2021 ജനുവരി അവസാനം വരെ നീട്ടുമെന്ന് സൂചന. സഹപ്രവർത്തകരായ മറ്റു മന്ത്രിമാരോടും ആരോഗ്യമന്ത്രി യെൻസ് സഫാനുമായി ഈ കാര്യത്തിൽ നീണ്ട ചർച്ച നടത്തി ധാരണയിലെത്തിയതായിട്ടാണ് വാർത്താ ഏജൻസികൾ ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

merkel-spahn

ശൈത്യകാലത്ത് യൂറോപ്പിലും, ജർമനിയിലും കോവിഡ് വ്യാപനം  കൂടുമെന്നുള്ള പ്രവചനത്തിന് തടയിടുകയാണ് ലോക്ഡൗൺ ലൈറ്റ് കൊണ്ട് ചാൻസലർ മെർക്കൽ ഉദ്ദേശിക്കുന്നത്.ജർമനിയിൽ കഴിഞ്ഞ ദിവസം പുതിയതായി 22609 പേരെ കോവിഡ് ബാധിച്ചു. 27980 പേർക്ക് ഇപ്പോൾ ജർമനിയിൽ കോവിഡ് ബാധിതരുണ്ട്. 3561 പേർ തീവ്രപരിചരണ വാർഡിലും  വെന്റിലറ്ററിലുമായി കഴിയുന്നതായിട്ടാണ് റിപ്പോർട്ട്. ജർമനിയിൽ ഇതിനകം 13370 പേർ കോവിഡ് മൂലം മരിച്ചു.

കഴിഞ്ഞ ഒരൊറ്റദിവസം കൊണ്ട് 251 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞത് ജർമൻ ആരോഗ്യവകുപ്പിനെ ഞെട്ടിച്ചുകളഞ്ഞു.ഇങ്ങനെ പോയാൽ ക്രിസ്മസ് കാലത്ത് പ്രതിദിനം 15000 ത്തിലധികം പേർക്ക് കോവിഡ് ബാധ ഉണ്ടാകുമെന്നുള്ള സൂചന നൽകുന്ന പ്രവചനം വിദഗ്ധർ പുറത്ത് വിട്ടിരിക്കുന്നത്. അതുകൊണ്ട് ലോക്ഡൗൺ ലൈറ്റ് അല്ല ജർമനിക്ക് ആവശ്യം. ലോക്ഡൗൺ ഹാർഡ് തന്നെയാവട്ടെ എന്നു ചിലർ മെർക്കലിനെ പ്രേരിപ്പിക്കുന്നുണ്ട്.

covid-germany

ഡിസംബറിൽ വാക്സിൻ എത്തുമെന്ന് മെർക്കൽ

കോവിഡ് വാക്സിൻ ഡിസംബറിൽ തന്നെ യൂറോപ്പിൽ കുത്തിവെച്ചു തുടങ്ങുമെന്ന് ചാൻസലർ മെർക്കൽ ഇന്നലെ വീഡിയോ കോൺഫറൻസ് വഴി യൂറോപ്യൻ നേതാക്കളെ അറിയിച്ചു.പുതിയ വാക്സിനെപ്പറ്റിയുള്ള വിവരങ്ങൾ ആശ്വസകരമെന്നും 95 ശതമാനവും വാക്സിൻ‍ വിജയിച്ചുകഴിഞ്ഞതിൽ മാനവരാശി അഭിമാനം കൊള്ളുന്നുവെന്ന് മെർക്കൽ തുടർന്ന് പറഞ്ഞു. മഹാമാരി ഉടനടി കെട്ടടങ്ങുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. യൂറോപ്പിലെയും യുഎസിലെയും ലാബുകളിൽ ഉറക്കമൊഴിഞ്ഞ് പണിയെടുക്കുന്നവർക്കും യൂറോപ്യൻ യൂണിയൻ ജനതയുടെ പേരിൽ പ്രത്യേക നന്ദി ചാൻസലർ മെർക്കൽ രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com