ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ ഡിസംബർ അവസാനത്തോടെ വിതരണത്തിനായി എത്തുന്നു ഫൈസർ കമ്പനിയുടെ കോവിഡ് വാക്സീൻ പൊലീസ് കാവലിൽ സുക്ഷിക്കാൻ നീക്കം ആരംഭിച്ചതായി ജർമൻ ആരോഗ്യമന്ത്രി യെൻസ്  സഫാൻ വെളിപ്പെടുത്തി. സുരക്ഷ സ്ഥലങ്ങളിൽ സൂക്ഷിക്കപ്പെടുന്ന വാക്സീൻ മോഷ്ടിക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്യുമെന്നുള്ള  രഹസ്യവിവരത്തെ തുടർന്നാണ് സായുധ പൊലീസിന്റെ ഈ വിന്യാസം. ജനുവരിയിൽ മൂന്ന് മില്യൻ ഫൈസർ വാക്സീൻ ഡോസുകൾ ജർമനിയിൽ വിതരണത്തിനായി എത്തുമെന്ന് മന്ത്രി പറഞ്ഞു

വാക്സീൻ ആർക്ക് ആദ്യം എന്ന ചോദ്യം ഇതിനകം ഉയർന്നു  കഴിഞ്ഞതായും അതിന്റെ പേരിൽ കടുത്ത തർക്കമാണ് ആരോഗ്യ മേഖലയിൽ ഇപ്പോൾ ഉള്ളതെന്നും ആശങ്കയോടെ മന്ത്രി പറഞ്ഞു. മുതിർന്ന പൗരന്മാർക്കും, അടിസ്ഥാന രോഗമുള്ളവർക്കും, ആരോഗ്യമേഖലയിലെ പ്രവർത്തകർക്കുമായിരിക്കും വാക്സീൻ ആദ്യം ലഭിക്കുക. സ്വകാര്യ ഡോക്ടർമാരുടെ നിർദ്ദേശവും,  സമ്മതിപത്രവും ഇതിന് ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു.

2021 നവംബറിനകം ജർമനിയിൽ എല്ലാവർക്കും വാക്സീൻ ലഭിച്ചിരിക്കും.  ജർമൻ സ്ഥാപനമായ ബയേൺടേക്കുമായി ചേർന്നാണ് ഫൈസർ കോവിഡ് വാക്സീൻ വിപണിയിലെത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com