ADVERTISEMENT

ബർലിൻ ∙ യൂറോപ്പിൽ ഞായറാഴ്ച (28) പുലർച്ചെ പതിവു പോലെ സമയമാറ്റ പ്രക്രിയക്ക് തുടക്കം കുറിക്കും.ഞായർ പുലർച്ചെ ക്ലോക്കിൽ രണ്ടു മണി, മൂന്നു മണിയാക്കി മുമ്പോട്ട് തിരിച്ചു വച്ചാണു വേനൽ (സമ്മർ) സമയത്തിനു തുടക്കം കുറിക്കുന്നത്. ഒക്ടോബർ അവസാനത്തെ ഞായർ വരെ ഈ വേനൽക്കാല സമയം തുടരും. പിന്നീട് അതു ശൈത്യകാല സമയത്തിലേക്കു മാറ്റും.

അന്ന് മൂന്നു മണി രണ്ടു മണിയാക്കി വീണ്ടും വിന്റർ (WINTER) ടൈമിലേക്ക്  തിരിച്ചെത്തും. പൊതുജനത്തിനു ശല്യമാകുന്ന ഈ സമയമാറ്റം അവസാനിപ്പിക്കണമെന്നു മുറവിളി യൂറോപ്പിൽ മുഴങ്ങാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. ഒരു അന്തിമ തീരുമാനം 2021 അവസാനം യൂറോപ്യൻ യൂണിയൻ കൈകൊള്ളും എന്നു പ്രതീക്ഷിക്കുന്നവർ ഇവിടെ ഏറെയാണ്. ഇനി യൂറോപ്പും ഇന്ത്യയും തമ്മിൽ മൂന്നര മണിക്കൂറിന്റെ സമയ വ്യത്യാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com