ADVERTISEMENT

കൊച്ചി ∙ ഇന്ത്യ സന്ദർശനത്തിനിടെ 1997 ഒക്ടോബർ 17ന് എലിസബത്ത് രാജ്ഞിക്കൊപ്പം കേരളത്തിലെത്തിയ ഫിലിപ് രാജകുമാരൻ കൊച്ചിയിൽ പങ്കെടുത്ത 2 ചടങ്ങുകളിലൊന്ന് മലയാള മനോരമയിൽ.

news

മലയാള മനോരമയിലെത്തിയ അദ്ദേഹം, മനോരമയുടെയും ‘ദ് വീക്കി’ന്റെയും ഇന്റർനെറ്റ് പതിപ്പുകൾ ഉദ്ഘാടനം ചെയ്തു. പത്രാധിപസമിതി അംഗങ്ങളുമായി സംസാരിച്ച അദ്ദേഹം, കംപ്യൂട്ടർ സ്ക്രീനിൽ ‘മലയാള മനോരമ’ എന്ന് ടൈപ് ചെയ്തു കാണിക്കാൻ ആവശ്യപ്പെട്ടു. ഇന്റർനെറ്റ് എഡിഷനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്തകളുടെ ഉള്ളടക്കവും ചോദിച്ചറിഞ്ഞു. ഇന്ത്യയിൽ താൻ സന്ദർശിക്കുന്ന ആദ്യ പത്രമാണു മനോരമയെന്നു പറഞ്ഞു.

മനോരമ ഓൺലൈൻ വെബ്‌സൈറ്റിന്റെ പ്രകാശനം കൊച്ചിയിൽ ഫിലിപ് രാജകുമാരൻ നിർവഹിക്കുന്നു.
1997 ഒക്ടോബർ 17 ന് കൊച്ചി മനോരമ യൂണിറ്റിൽ ഫിലിപ് രാജകുമാരൻ മനോരമ ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചപ്പോൾ. അന്നത്തെ എഡിറ്റർ മാമ്മൻ മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ ജേക്കബ് മാത്യു, അസോഷ്യേറ്റ് എഡിറ്റർ തോമസ് ജേക്കബ്, മാനേജിങ് എഡിറ്റർ ഫിലിപ് മാത്യു എന്നിവർ സമീപം.

മനോരമയ്ക്കു പുറമേ കൊച്ചി സ്നേഹഭവൻ സന്ദർശിച്ച അദ്ദേഹവും രാജ്ഞിയും കൊച്ചിയിൽ 5 മണിക്കൂറാണു ചെലവഴിച്ചത്. ഫോർട്ട് കൊച്ചിയിൽ വാസ്കോഡ ഗാമയെ ആദ്യം സംസ്കരിച്ച ശവകുടീരം സന്ദർശിച്ചശേഷം ഇരുവരും സെന്റ് ഫ്രാൻസിസ് പള്ളിയിലും പോയി.

Prince-Philip-at-manorama--
1997 ഒക്ടോബർ 17 ന് കൊച്ചി മനോരമ യൂണിറ്റിൽ മനോരമ ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ച ഫിലിപ് രാജകുമാരനോട് മലയാള മനോരമ എഡിറ്റർ മാമ്മൻ മാത്യു അതിന്റെ സവിശേഷതകൾ വിവരിക്കുന്നു. അന്നത്തെ ചീഫ് ന്യൂസ് എഡിറ്റർ മാത്യൂസ് വർഗീസ്, എക്സിക്യൂട്ടീവ് എഡിറ്റർ ജേക്കബ് മാത്യു, മാനേജിങ് എഡിറ്റർ ഫിലിപ് മാത്യു, അസോഷ്യേറ്റ് എഡിറ്റർ തോമസ് ജേക്കബ് എന്നിവർ സമീപം.
Prince-Philip
1997 ഒക്ടോബർ 17 ന് കൊച്ചി മനോരമ യൂണിറ്റിൽ ഫിലിപ് രാജകുമാരനു നൽകിയ സ്വാഗതം.
Prince-Philip-
1997 ഒക്ടോബർ 17 ന് കൊച്ചി മനോരമ യൂണിറ്റിൽ ഫിലിപ് രാജകുമാരനു നൽകിയ സ്വാഗതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com