ADVERTISEMENT

ബര്‍ലിന്‍∙ ഇസ്രായേലിനു സ്വയം പ്രതിരോധത്തിന്റെ പരിധികള്‍ക്കുള്ളിൽ നിന്നു ഹമാസിന്റെ ആക്രമണങ്ങളെ നേരിടാന്‍ അവകാശമുണ്ട് എന്നതാണു മധ്യപൂര്‍വേഷ്യയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളെക്കുറിച്ചു ജര്‍മന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ഔദ്യോഗിക നിലപാട്. സര്‍ക്കാരിന്റെ വക്താവ് ഇക്കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.

 

അതേസമയം, യാതനകള്‍ നേരിടുന്ന പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജര്‍മനിയുടെ പല ഭാഗങ്ങളിലും പ്രകടനങ്ങള്‍ നടക്കുകയാണ്. സ്വാഭാവികമായും ഇത് ഇസ്രായേല്‍ വിരുദ്ധവും ജൂതവിരുദ്ധവുമായി മാറുകയും ചെയ്യുന്നു.

 

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഉറങ്ങിക്കിടക്കുന്ന നാസി– ജൂത വിരുദ്ധ വികാരം വീണ്ടും തലപൊക്കാന്‍ ഇതു കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. രാജ്യത്തെ ജൂത സമൂഹത്തിനിടയില്‍ ഇതേക്കുറിച്ചുള്ള ഭയവും പടര്‍ന്നുപിടിക്കുന്നു.

 

നാസി ജര്‍മനിയില്‍ 60 ലക്ഷം യഹൂദര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട‌തുമായി ബന്ധിപ്പിച്ചല്ലാതെ അഡോള്‍ഫ് ഹിറ്റ്ലറെയോ പിന്നീടു രൂപപ്പെട്ട ഇസ്രായേല്‍ എന്ന രാജ്യത്തെ സ്മരിക്കാനാവില്ല. ഇസ്രായേല്‍ രാഷ്ട്ര സ്ഥാപനത്തിനു ശേഷം ഇസ്രായേലും ജര്‍മനിയും തമ്മില്‍ സവിശേഷമായ ബന്ധം തുടര്‍ന്നു പോരുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com